'ബാലന്റെ' പ്ലാനുകള്‍ 'സാന്ത്വന'ത്തില്‍ മാറ്റങ്ങളുണ്ടാക്കുമോ?, സീരിയല്‍ റിവ്യു
പ്രേക്ഷകരുടെ പ്രിയപ്പെട്ട 'സാന്ത്വന'ത്തിന്റെ റിവ്യു.

കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി 'സാന്ത്വനം' സീരിയലില്‍ 'ബാലേട്ടനാ'ണ് പ്രാധാന്യം. ബിസിനസില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരമാനമെടുത്ത്, വീണ്ടും ഏട്ടനൊപ്പം തങ്ങളുടെ കടയിലേക്ക് മടങ്ങി വന്നിരിക്കുകയാണ് 'ശിവനും' 'ഹരി'യും. അതില്‍ അത്ര താല്‍പര്യമില്ലാത്ത 'ബാലേട്ടന്‍' അനിയന്മാരെ വീണ്ടും ബിസിനസിലേക്കുതന്നെ മടക്കാനുള്ള വഴികളാണ് തേടുന്നത്. നല്ല രീതിയില്‍ പറഞ്ഞുനോക്കിയിട്ട് അനിയന്മാര്‍ക്ക് കുലുക്കമില്ലാത്തതുകൊണ്ട, ചെറിയ കുറുക്കുവഴികളിലൂടെയാണ് 'ബാലന്‍' സംഗതി നടപ്പാക്കുന്നത്. ശത്രുക്കളെക്കൊണ്ട് വഴക്ക് പറയിപ്പിക്കുക. മറ്റുള്ളവരെക്കൊണ്ട് പരിഹസിപ്പിക്കുക തുടങ്ങിയ വഴികളെല്ലാം പയറ്റുന്നു. 'ബാലന്റെ' പരിശ്രമങ്ങള്‍ വെറുതെയാകുന്നില്ല എന്നുതന്നെയാണ് സീരിയലിനറെ പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്നത്. പരമ്പരയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളാണ് അതെല്ലാം.
'ജയന്തി'യെ വീട്ടിലേക്ക് വിട്ടിട്ടുള്ള 'ബാലന്റെ' പദ്ധതി, ഏറെക്കുറെ ഫലം കണ്ടിട്ടുണ്ട്. 'തമ്പി' കടയില്‍വന്ന് വെല്ലുവിളിച്ചതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്‍ 'അഞ്ജലി' പറയുന്നത്, 'തമ്പി'യെ വെല്ലുവിളിക്കാനേ നിങ്ങള്‍ക്ക് പറ്റുകയുള്ളു, ഒന്നും ചെയ്യില്ല എന്നാണ്. ദയവുചെയ്‍തു, ഇനി ആരെങ്കിലും എന്തെങ്കിലും വെല്ലുവിളി നടത്തിയാല്‍ അത് ചെയ്‍തുകാണിക്കണമെന്നും, വെറുതെയുള്ള വെല്ലുവിളി കേട്ട് മടുത്തൂവെന്നുമാണ് 'അഞ്ജലി' പറയുന്നത്. 'ശിവന്റെ' ബിസിനസ് മുടങ്ങിയെന്ന് നാടുനീളെ അറിയുകയും ചെയ്‍തതിനാല്‍ അതിനാല്‍ നാട്ടിലുള്ള എല്ലാവരും 'ശിവനെ' വിളിക്കുകയും ചെയ്യുന്നുണ്ട്. ബാങ്കില്‍നിന്നും ലോണെടുക്കാന്‍ സഹായമായി നിന്നിരുന്ന 'പണിക്കര്‍ സഖാവ്' വിളിച്ച് ചോദിക്കുന്നത് എങ്ങനെ ലോണ്‍ തിരികെയടയ്ക്കും എന്നെല്ലാമാണ്. 'സഖാവി'നോട് എല്ലാം തിരിച്ചടയ്ക്കുമെന്നെല്ലാം 'ശിവന്‍' പറയുന്നുണ്ടെങ്കിലും ആശങ്കയുണ്ട്. ചെറിയൊരു പേടി 'ശിവന്റെ' മുഖത്തുണ്ട്.
'ഹരി'യോടൊപ്പം ബിസിനസ് തുടങ്ങാനിരുന്ന 'മഞ്ജിമ' അതില്‍ നിന്നും പിന്മാറി. ബാഗ്ലൂരില്‍ നല്ലൊരു ജോലി കിട്ടിയതുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുന്നത്. അതറിയുന്ന 'അപ്പു' 'ഹരി'യോട് അപ്പോള്‍ പറയുന്നത് ഒറ്റയ്ക്കായാലും നമുക്ക് പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ്. ചെറിയ പരസ്യങ്ങള്‍ പിടിച്ചുള്ള ബിസിനസിന് അഞ്ചുലക്ഷം മതിയെന്നും 'അപ്പു' വ്യക്തമാക്കുന്നുണ്ട്.
'തമ്പി'യെ വെല്ലുവിളിച്ച 'ബാലന്‍' അനിയന്മാരോടായി പറയുന്നത്, നിങ്ങള്‍ ബിസിനസ് ചെയ്‍തില്ലെങ്കിലും കുഴപ്പമൊന്നുമില്ല, ഞാന്‍ ഒരാഴ്‍ച 'തമ്പി'യുടെ വീട്ടില്‍പ്പോയി തോട്ടപ്പണി ചെയ്‌തോളാം എന്നാണ്. 'മഞ്ജിമ' പോയതുപോലെ സൂസന്‍ വേറെ ജോലി കണ്ടെത്താതിരുന്നാല്‍ മതി എന്നാണ് 'ശിവനോ'ടായി പറയുന്നത്. 'ശിവാഞ്‍ജലി'യുടെ ബിസിനസ് പാര്‍ട്‌നറാണ് 'സൂസന്‍'. ഇതിനിടയിലും ഓണം ആഘോഷിക്കാനൊരുങ്ങുന്ന കുടുംബമാണ് സീരിയിലിന്റെ പുതിയ എപ്പിസോഡിലുള്ളത്.
Read More: 'പോര്‍ തൊഴിലി'നു ശേഷം 'പരംപൊരുള്‍', ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക