മലയാളം ഹിറ്റ് സീരിയല്‍ 'കുടുംബവിളക്ക്' റിവ്യു.


വ്യത്യസ്‍തമായ കഥാവഴികളിലൂടെ സഞ്ചരിച്ച് പ്രേക്ഷകരെ സ്‌ക്രീനിലേക്ക് പിടിച്ചിരുത്തുന്ന പരമ്പരയാണ് 'കുടുംബവിളക്ക്' (Kudumbavilakku). പകച്ചുപോകുന്ന ജീവതയാത്രയിലൂടെ സഞ്ചരിച്ച് കരുത്താര്‍ജ്ജിക്കുന്ന വീട്ടമ്മയുടെ കഥ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിട്ട് കുറച്ചേറെ നാളുകളായി. 'സുമിത്ര' എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും, എല്ലാവരുടേയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് 'സുമിത്ര'. 'സുമിത്രയുടെ ഭര്‍ത്താവായ 'സിദ്ധാര്‍ത്ഥ്' മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയാണ് പരമ്പര തുടങ്ങിയത്. അതിനുശേഷം 'സുമിത്ര' നേരിടേണ്ടി വന്നത് മുഴുനീളമായുള്ള പ്രശ്‍നങ്ങളായിരുന്നു.

'സുമിത്ര'യെ ഉപേക്ഷിച്ച 'സിദ്ധാര്‍ത്ഥ്' 'വേദിക' എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതോടെ സിദ്ധാര്‍ത്ഥ് ജീവിതത്തില്‍ ഒറ്റപ്പെടുകയും, പ്രശ്‌നത്തിലാകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ 'വേദിക'യെ തന്റെ ജീവിതത്തില്‍നിന്നും ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ അതറിഞ്ഞ് 'വേദിക' പ്രശ്‌നം ഉണ്ടാക്കുന്നുമുണ്ട്. 'വേദിക'യെക്കൊണ്ട് പൊറുതിമുട്ടിയ 'സിദ്ധാര്‍ത്ഥ്' 'സുമിത്ര'യോട് അടുക്കാന്‍ ശ്രമിക്കുന്നോ എന്ന സംശയവും ആരാധകര്‍ക്കുണ്ടായിരുന്നു. സുമിത്ര'യുടെ വിജയങ്ങള്‍ക്ക് മുന്നിലും പിന്നിലുമായി ഉള്ളയാളാണ് 'രോഹിത്ത്'. 'സുമിത്ര'യുടെ കോളേജ് സഹപാഠിയായ 'രോഹിത്ത്', കാലങ്ങള്‍ക്കുശേഷം തിരിച്ചെത്തുന്നത് സുമിത്രയെ സഹായിക്കാനും ബിസിനസ് വിപുലപ്പെടുത്താനും മാത്രമായിട്ടല്ല. 'സുമിത്ര'യോടുള്ള പ്രണയത്തോടെയും കൂടെയാണ്.

'രോഹിത്തി'ന് 'സുമിത്ര'യോടുള്ള പ്രണയം, 'സുമിത്ര'യ്‌ക്കൊഴികെ എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇത്രനാള്‍ തന്റെ പ്രണയം മറച്ചുവയ്ക്കാന്‍ 'രോഹിത്ത്' ശ്രമിച്ചിരുന്നെങ്കില്‍, ഇപ്പോള്‍ 'സുമിത്ര'യോട് പ്രണയം പറയാനുള്ള സമയമായി എന്നാണ് 'രോഹിത്ത്' കരുതുന്നത്. എന്നാല്‍ 'രോഹിത്തി'നെ ഒരു സുഹൃത്തായി മാത്രം കാണാനാണ് 'സുമിത്ര' ശ്രമിക്കുന്നത്. ഇത്രനാള്‍ പറയാനായി കാത്തിരുന്ന തന്റെ പ്രണയം 'രോഹിത്ത്' 'സുമിത്ര'യോട് പറയുകയാണ്. 'രോഹിത്തി'ന്റെ മകളായ 'പൂജ'യുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന ഓരോ സമയത്തും, 'രോഹിത്ത്' 'സുമിത്ര'യോട് പ്രണയം പറയാതെ പറയുന്നുണ്ട്. എന്നാല്‍ പ്രണയം കണ്ടില്ലെന്ന് നടിക്കുകയാണ് 'സുമിത്ര' ചെയ്യുന്നത്. എന്നാല്‍ 'സുമിത്ര'യോട് 'രോഹിത്തി'നെ സ്വീകരിക്കാനാണ് ആരാധകര്‍ പറയുന്നത്.

Read More : മരുമക്കള്‍ 'സാന്ത്വനം' വീടിനെ പ്രശ്‍നത്തിലാക്കുമ്പോൾ, 'സാന്ത്വനം' റിവ്യു