ഷെയ്നുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും 'അമ്മ' ഭാരവാഹികൾ ചർച്ച നടത്തും. മുടങ്ങിയ 3 സിനിമകൾ പൂർത്തിയാക്കണമെന്ന് 'അമ്മ' ഷെയ്ൻ നിഗത്തോട് ആവശ്യപ്പെടുമെന്നാണ് വിവരം.
കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍, നടന്‍ ഷെയ്ന്‍ നിഗവുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി താരസംഘടനയായ അമ്മ. കൂടിക്കാഴ്ച്ചയ്ക്കായി മറ്റന്നാൾ കൊച്ചിയിൽ എത്തണമെന്ന് 'അമ്മ' നേതൃത്വം ഷെയ്ൻ നിഗത്തിന് നിർദ്ദേശം നൽകി. ഷെയ്നുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും 'അമ്മ' ഭാരവാഹികൾ ചർച്ച നടത്തും. മുടങ്ങിയ 3 സിനിമകൾ പൂർത്തിയാക്കണമെന്ന് 'അമ്മ' ഷെയ്ൻ നിഗത്തോട് ആവശ്യപ്പെടുമെന്നാണ് വിവരം.
സിനിമയില്‍ നിന്ന് ഷെയ്‍ന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഡയറക്ടേഴ്സ് യൂണിയന്‍ ഇടപെട്ടിരുന്നു. കുര്‍ബാനി, വെയില്‍ എന്നീ സിനിമകള്‍ ഉപേക്ഷിക്കാനുള്ള നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ ഫെഫ്കയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്. ഷെയ്ന്‍ നിഗത്തിന്‍റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്. നടനെ തിരുത്താന്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ട്. അതിനുള്ള അവസരം നല്‍കണമെന്നും ഡയറക്ടേഴ്സ് യൂണിയന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ഷെയ്ന്‍ നായകനായ സിനിമകള്‍ ഉപേക്ഷിക്കരുത്; ഫെഫ്കയ്ക്ക് ഡയറക്ടേഴ്സ് യൂണിയന്‍റെ കത്ത്
