ചാരു വാകൻ സംവിധാനം ചെയ്ത 'മഹാരാജ ഹോസ്റ്റൽ' ഒരു ക്യാമ്പസ് ഹൊറർ കോമഡി ചിത്രമാണ്. പുതുമുഖങ്ങളും സോഷ്യൽ മീഡിയ താരങ്ങളുമാണ് പ്രധാന വേഷങ്ങളിൽ. മൂന്ന് സുഹൃത്തുക്കൾ ഒരു ഹോസ്റ്റലിൽ എത്തുന്നതും, തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഹൊറർ കോമഡി പടങ്ങൾ മലയാള സിനിമയിൽ പലയാവാർത്തി വന്നിട്ടുണ്ട്. അടി കപ്യാരെ കൂട്ട മണി മുതൽ തുടങ്ങിയ ഈ ജോണർ പ്രകമ്പനം വരെ എത്തി. അക്കൂട്ടത്തിലേക്ക് മറ്റൊരു എൻട്രിയായിരിക്കുകയാണ് 'മഹാരാജ ഹോസ്റ്റൽ'. മൂന്ന് പേരൊഴിച്ച് ബാക്കിയുള്ള എല്ലാവരും പുതുമുഖങ്ങളും സോഷ്യൽ മീഡിയ താരങ്ങളുമാണെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

പേര് പോലെ തന്നെ മഹാരാജ ഹോസ്റ്റൽ എന്ന ഹോസ്റ്റലിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. അരവിന്ദൻ, മിഥുൻ, വർക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സ്കൂൾ പഠനം പൂർത്തിയാക്കി നാട്ടിൽ അടിച്ച് പൊളിച്ച് കഴിയുന്ന ഈ മൂവർ സംഘം തങ്ങളുടെ ഇഷ്ടത്തിന് വിപരീതമായി എഞ്ചിനീയറിങ്ങിന് ചേരുന്നു. ജെൻസി വൈബ് പിടിച്ചുള്ള പടമായതുകൊണ്ട് തന്നെ അതേ എലമെന്റുകളെല്ലാം മൂവരിലും ഉണ്ട്. കോളേജ് ഹോസ്റ്റലിനോട് താല്പര്യമില്ലാത്ത ഇവർ മഹാരാജ ഹോസ്റ്റലിൽ എത്തുന്നു. ഇവിടെ വളരെ സ്ട്രിക്ട് ആയിട്ടുള്ളൊരു വാർഡൻ ഉണ്ട്. ചിത്രത്തിലെ ഏറ്റവും വലിയ സർപ്രൈസും ഈ വാർഡൻ ആണ്. ഇതിനിടെ ശംഭു എന്ന സീനിയറിന്റെ ആവശ്യപ്രകാരം മൂവർക്കും ഒരു കാട്ടിലേക്ക് പോകേണ്ടി വരുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

സോഷ്യൽ മീഡിയയിൽ കണ്ട് സുപരിചിതരായ അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത് ബാബു, സന്ദീപ് എന്നിവരാണ് മഹാരാജ ഹോസ്റ്റലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അവരവരുടെ കഥാപാത്രങ്ങളെല്ലാം ഇവർ ഭം​ഗിയായി ചെയ്ത് വച്ചിട്ടുണ്ട്. സീനിയർ താരമായ സജിൻ ചെറുകയിലും തന്റെ വാർഡൻ കഥാപാത്രം ​ഗംഭീരമാക്കിയിട്ടുണ്ട്. ആദ്യാവസാനം വരെ കോമഡി- ഹൊറൽ വൈബ് പിടിച്ച പടം ഫസ്റ്റ് ഹാഫിനെക്കാൾ സെക്കന്റ് ഹാഫ് മികച്ചതാക്കി മാറ്റിയിട്ടുണ്ട്. സർപ്രൈസ് എലമെന്റുകളും ട്വിസ്റ്റുകളും കോർത്തിണക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചാരു വാകൻ ആണ്. ഇദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് & മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കൻ, ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ, അഡീഷണൽ സ്ക്രീൻ പ്ലേ: അഷ്കർ അലി, രാജ, അമാൻ മെഹർ, ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി, സ്റ്റിൽസ്: കാഞ്ചൻ, ടൈറ്റിൽ പബ്ലിസിറ്റി ഡിസൈൻ: അജിൻ മേനക്കാത്ത്, സൂരജ് സൂരൻ, പിആ‍ർഒ: ആതിര ദിൽജിത്ത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming