Asianet News MalayalamAsianet News Malayalam

രഞ്ജിത് എന്ന പുത്തൻ താരോദയം; സാറയും ആന്റണിയും കളറാക്കിയ 'മൈക്ക്'

ഓ​ഗസ്റ്റ് 19ന് തിയറ്റുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷക നിരൂപകരുടെ ഭാ​ഗത്തുനിന്നും ലഭിച്ചത്.

malayalam movie mike successfully runned in theater anaswara rajan
Author
First Published Aug 27, 2022, 9:03 PM IST

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മൈക്ക്. നടൻ ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്‍‍ന്‍‍മെന്‍റ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രം എന്നതായിരുന്നു അതിന് കാരണം. ഒപ്പം പുതുമുഖ താരം അനശ്വര രാജന്റെ വേറിട്ട വേഷപ്പകർച്ചയും രഞ്ജിത് എന്ന പുത്തൻ താരോദയവും. ഓ​ഗസ്റ്റ് 19ന് തിയറ്റുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷക നിരൂപകരുടെ ഭാ​ഗത്തുനിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. ജനങ്ങളെ ഇരുത്തി ചിന്തിപ്പിച്ച ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 

വിഷ്ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്തത്. രഞ്ജിത്ത് സജീവ് മലയാള സിനിമ രംഗത്ത് തിളങ്ങാൻ പോകുന്ന യുവനായകൻ ആണെന്നുള്ളതിന് ഉറപ്പു പറയുന്നതായിരുന്നു ചിത്രത്തിന്റെ ട്രെയിലർ. ഇത് അന്വർത്ഥമാക്കും വിധമായിരുന്നു സിക്രീനിലെ താരത്തിന്റെ പ്രകടനം. 

സാറ തോമസ് എന്നാണ് അനശ്വര അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പേര്. സമപ്രായക്കാരായ ആണ്‍കുട്ടികള്‍ അനുഭവിക്കുന്ന സാമൂഹികമായ സ്വതന്ത്ര്യം തനിക്ക് ഇല്ലാതെപോയതില്‍ എപ്പോഴും സങ്കടപ്പെടുന്ന, ആണ്‍കുട്ടികളുള്ള ചങ്ങാതിക്കൂട്ടങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് സാറ. ശീലത്താലും ആവര്‍ത്തനങ്ങളാലും മിക്കപ്പോഴും സാധാരണവത്കരിക്കപ്പെടുന്ന ലിം​ഗ വേര്‍തിരിവിന്‍റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന സാറ ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ ഒരുങ്ങുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മൈക്കിലേക്കുള്ള യാത്രയ്ക്കിടെ സാറകണ്ടുമുട്ടുന്നയാളാണ് ആന്റണി (രഞ്ജിത്ത് സജീവ്). ഭൂതകാലത്തിന്റേതായ സംഘര്‍ങ്ങളില്‍ ഉഴലുന്ന, ആദ്യ കാഴ്ചയില്‍ നി​ഗൂഢത തോന്നിപ്പിക്കുന്ന ആന്‍റണി പിന്നീട് പ്രേക്ഷകരുടെ ഉള്ള് നനയിച്ചു. 

malayalam movie mike successfully runned in theater anaswara rajan

കല വിപ്ലവം പ്രണയം എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ് മൈക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെഞ്ചുറിയാണ് വിതരണം. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിറാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരന്നിരുന്നു. 

ഛായാഗ്രഹണം രണദിവെ, എഡിറ്റിം​ഗ് വിവേക് ഹർഷൻ. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. മൈക്കിലെ ഒരു ​ഗാനത്തിന് നൃത്തസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മുംബൈ ആസ്ഥാനമായ ഹിപ് ഹോപ് ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദ് ആണ്.

ലിംഗസമത്വം സിനിമയാകുമ്പോൾ; മൈക്കിന്റെ രാഷ്ട്രീയം

രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. സോണിയ സാൻഡിയാവോ വസ്ത്രാലങ്കാരവും രാജേഷ് രാജൻ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്സ് പ്രഭുവും അർജ്ജുനുമാണ്. രാഹുൽ രാജിന്റേതാണ് സ്റ്റിൽസ്. ഡേവിസൺ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈൻ ജയറാം രാമചന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios