യഥാർഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കി 1983-ലെ മൂന്നാറിന്റെ പശ്ചാത്തലത്തിൽ സമൃദ് ഷാജൻ രചനയും സംവിധാനവും നിർവഹിച്ച മലയാളം ഷോർട്ട് ഫിലിമാണ് 'UNCAPTURED'.

യഥാർഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ മലയാളം ഷോർട്ട് ഫിലിം ‘UNCAPTURED’ 6 ലക്ഷത്തിലധികം കാഴ്ചകൾ പിന്നിട്ട് മുന്നേറുന്നു. 1983-ലെ മൂന്നാറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ഇപ്പോൾ സൈന മൂവീസിലൂടെ പ്രേക്ഷകരിലേക്ക്.ഫോട്ടോഗ്രാഫറാകാൻ സ്വപ്നം കാണുന്ന കാർത്തിക്കിന്റെയും ജീവിതത്തിലെ നിർണായകമായ ഒരു അവസരത്തിന്റെയും കഥയാണ് ‘UNCAPTURED’ പറയുന്നത്. സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടബോധവും നിറഞ്ഞ ഈ ചിത്രം, ഒരു സ്വപ്നത്തിനുവേണ്ടിയുള്ള യാത്രയുടെ വൈകാരികമായ ആവിഷ്കാരമാണ്.

പ്രേക്ഷകരുടെ ഹൃദയം തൊട്ട് മുന്നേറുന്ന ചിത്രം, 600K+ views പിന്നിട്ട് ഇപ്പോഴും കുതിപ്പ് തുടരുകയാണ്. കൂടാതെ, Indie Shorts Film Festival 2026-ൽ മികച്ച ഷോർട്ട് ഫിലിമിനുള്ള (Best Short Film) പുരസ്കാരവും ചിത്രം സ്വന്തമാക്കി.ഹരീഷ് ബാബു കുരിയാക്കോട്ടും ഗിഷ ഹരീഷും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സമൃദ് ഷാജനാണ്. ജീവൻ സി. അനിരുദ്ധൻ എഡിറ്റിംഗും ക്രിയേറ്റീവ് ഡയറക്ഷനും നിർവഹിച്ചപ്പോൾ, ഛായാഗ്രഹണം ആനന്ദകൃഷ്ണൻ എൻ.ജെ. കൈകാര്യം ചെയ്തു. സംഗീതം ഡി ബ്ലാൻഡോയും വരികൾ റഫീഖ് അഹമ്മദും ഒരുക്കി.

യധുകൃഷ്ണ, എവ്‌ലിൻ ജോൺ, രാംകുമാർ, രഞ്ചൻ കുമാർ, ഭരത്, ജീവൻ, അജയ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.യഥാർഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കഥയും പ്രേക്ഷകരുടെ മികച്ച പ്രതികരണവും പുരസ്കാരത്തിന്റെ തിളക്കവുമായി ‘UNCAPTURED’ ഇപ്പോൾ സൈന മൂവീസിൽ ലഭ്യമാണ്.