മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയറ്റ് സിനിമയുടെ പ്രേക്ഷക പ്രതികരണങ്ങള്‍. 

റെ നാളുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ മോഹൻലാൽ- മമ്മൂട്ടി കോമ്പോ ഒന്നിച്ച പേട്രിയറ്റ് തിയറ്ററുകളിലേക്ക് എത്തി. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം കാത്തിരിപ്പുകൾ ഒന്നും വിഫലമാക്കിയിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അഭിനേതാക്കളുടെ പ്രകടനവും മേക്കിങ്ങും സുഷിൻ ശ്യാമിന്റെ സം​ഗീതവും നല്ല പ്ലോട്ടും എല്ലാം കൂടിയപ്പോൾ പേട്രിയറ്റ് മികച്ചൊരു സിനിമയും ദൃശ്യാനുഭവവുമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചതെന്ന് പ്രതികരണങ്ങളിൽ നിന്നും ഉറപ്പിച്ച് പറയാനാകും.

Add Asianetnews as a Preferred SourcegooglePreferred

മമ്മൂട്ടി ഡാനിയൽ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ റഹിം നായിക് ആയിട്ടാണ് മോഹൻലാൽ എത്തിയത്. ചിത്രം സ്റ്റാർഡം ആയിപ്പോകുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് ​മികച്ച രീതിയിൽ അണിയിച്ചൊരുക്കിയ പടം തന്നെ മഹേഷ് നാരായണൻ സമ്മാനിച്ചിട്ടുണ്ട്. മാസ്, ക്ലാസ്, ആക്ഷൻ എന്നതിനപ്പുറത്തേക്ക് ഇന്നത്തെ തലമുറ കാണേണ്ട അല്ലെങ്കിൽ വളരെയധികം സോഷ്യൽ റിലവെന്റ് ആയിട്ടുള്ള കാര്യങ്ങളാണ് സിനിമ പറഞ്ഞ് പോകുന്നത്. മഹേഷ് നാരായണന്‍ ചിത്രം എന്നാണ് പ്രേക്ഷകര്‍ ഒറ്റവാക്കില്‍ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നതും.

പേട്രിയറ്റിന്റെ ഫസ്റ്റ് ഹാഫ് അടിമുടി മമ്മൂട്ടിയുടെ വിളയാട്ടമാണ്. ഒപ്പം സുഷിന്റെ സം​ഗീതവും കൂടിയയപ്പോൾ അതങ്ങ് കൊഴുത്തു. ഇന്റർവെൽ ബ്ലോക്കെല്ലാം വൻ മികവ് പുലർത്തിയെന്നും പ്രേക്ഷകർ പറയുന്നു. സെക്കന്‍റ് ഹാഫിലെ മോഹന്‍ലാലിന്‍റെ എന്‍ട്രിക്കും കയ്യടി ഏറെയാണ്. 

"നായകന്മാരെ സ്ക്രീനിൽ ആഘോഷിച്ച് ജയ് വിളിച്ച് കാണാനുള്ള ഒരു പടമല്ല ഇത്. ഒരു പക്ഷെ ഇന്ന് നടക്കുന്നൊരു അല്ലെങ്കിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തൊരു കഥയാണ് ചൂണ്ടി കാണിക്കുന്നത്", എന്നാണ് ഒരു പ്രേക്ഷകന്റെ പ്രതികരണം. "കിടിലൻ പടം. ട്രൈലറിൽ കണ്ട കഥ ഒക്കെ തന്നെ. പക്ഷെ പ്രസന്റ് ചെയ്ത രീതി. മഹേഷ്‌ നാരായണനെ സമ്മതിച്ചു. പടത്തിന്റെ ടെക്നിക്കൽ ക്വാളിറ്റി കിടു. സെക്കന്റ് ഹാഫിൽ ഒരു ടൈമിൽ നമ്മൾ ഏവരും കാത്തിരിക്കുന്ന ഒരു മൊതല് കൂടി വരുന്നത്തോടെ കത്തിക്കൽ ആണ്. രണ്ട് പേരെയും ഇങ്ങനെ സ്‌ക്രീനിൽ കാണാൻ തന്നെ എന്താ രസം. അതിന് മാത്രം ടിക്കറ്റ് എടുത്താലും മൊതലാകും..", എന്ന് മറ്റൊരാളും കുറിക്കുന്നു. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming