ഭ്രമയുഗം ലൊക്കേഷനില്‍ ഓണം ആഘോഷിച്ച് മമ്മൂട്ടി

ഓണത്തിന് അവധിയില്ലാത്ത തൊഴില്‍ മേഖലകളിലൊന്നാണ് സിനിമാ നിര്‍മ്മാണം. കുടുംബത്തിനൊപ്പം ആഘോഷിക്കാനാവാത്ത ഓണം സെറ്റുകളില്‍ തന്നെ സിനിമാപ്രവര്‍ത്തകര്‍ ആഘോഷിക്കാറുണ്ട്. ഇത്തവണത്തെയും ഓണം നിരവധി സിനിമാ സെറ്റുകളില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം ഭ്രമയുഗവും അക്കൂട്ടത്തിലുണ്ട്. ഭ്രമയുഗം ലൊക്കഷനില്‍ ഇന്ന് നടന്ന ഓണസദ്യയില്‍ വിളമ്പാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് മമ്മൂട്ടി തന്നെയാണ്. പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെയാണ് മമ്മൂട്ടിയും ഭക്ഷണം കഴിച്ചത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ഒരു ദുര്‍മന്ത്രവാദിയുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടതും ചിത്രീകരണം ആരംഭിച്ചതും ഇക്കഴിഞ്ഞ ചിങ്ങം 1 ന് ആയിരുന്നു. 

Scroll to load tweet…

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. ഷെഹനാദ് ജലാല്‍ ആണ് ഛായാ​ഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനിം​ഗ് ജോതിഷ് ശങ്കർ, എഡിറ്റിം​ഗ് ഷഫീക്ക് മുഹമ്മദ് അലി, സംഗീതം ക്രിസ്റ്റോ സേവ്യർ, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂംസ് മെൽവി ജെ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.

ALSO READ : നായകനല്ല, സംവിധായകനായി അരങ്ങേറാന്‍ വിജയ്‍യുടെ മകന്‍! സര്‍പ്രൈസ് പ്രഖ്യാപനവുമായി ലൈക്ക പ്രൊഡക്ഷന്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം