നടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഭൌതിക ശരീരം കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. സിനിമ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേരുന്നുണ്ട്. നടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ മമ്മൂട്ടി സിദ്ദിഖിനെ അനുസ്മരിച്ചിരുന്നു. . "വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ... അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ.... സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി" എന്നാണ് മമ്മൂട്ടി ഫേസ്‍ബുക്കില്‍ കുറിച്ചത്.

മമ്മൂട്ടിയെ നായകനാക്കി മൂന്ന് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് സിദ്ദിഖ്. സിദ്ദിഖ് സ്വതന്ത്ര്യ സംവിധായകനായ ശേഷം ആദ്യം സംവിധാനം ചെയ്ത ഹിറ്റ്ലര്‍, പിന്നീട് സൂപ്പര്‍ ഹിറ്റായ ക്രോണിക് ബാച്ചിലര്‍, പിന്നെ ഏഴു കൊല്ലം മുന്‍പ് വന്ന ഭാസ്കര്‍ ദ റാസ്ക്കലും. മമ്മൂട്ടിയെ വച്ച് പുതിയ ചിത്രത്തിന്‍റെ ആലോചനയിലായിരുന്നു സിദ്ദിഖ്. ഈ ചിത്രത്തിന്‍റെ സ്ക്രിപ്റ്റിന്‍റെ ആദ്യഭാഗം മമ്മൂട്ടിക്കായി സിദ്ദിഖ് തയ്യാറാക്കിയിരുന്നു. 

YouTube video player

ചൊവ്വാഴ്ച രാത്രി 9.10നാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. 69 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ അദ്ദേഹം എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍, ശ്വാസ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. 

സിദ്ദിഖിനോട് പറയുമായിരുന്നു പ്രേം നസീറിനെക്കാള്‍ ഒരു പടി മുകളിലാണെന്ന് : ജയറാം

സിദ്ദിഖിന്‍റെ ശരീരത്തിനരികില്‍ വികാരാധീനനായി ലാല്‍; ആശ്വസിപ്പിച്ച് ഫാസിലും, ഫഹദും