18 ദിവസം കൊണ്ട് കാതല്‍ കേരളത്തില്‍ നിന്ന് മാത്രം 10.1 കോടി ഗ്രോസ് നേടിയതായാണ് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ചിത്രത്തിന് ഹിറ്റ് സ്റ്റാറ്റസ് നേടാന്‍ ഇത് പര്യാപ്തമാണെന്നും അവര്‍ അറിയിക്കുന്നു. 

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ബോക്സോഫീസിലും നിരൂപ പ്രശംസയിലും വിജയിച്ചിരിക്കുകയാണ്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രം നവംബര്‍ 23 നാണ് തിയറ്ററുകളില്‍ എത്തിയത്. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമാണ് ഇതെന്ന് റിലീസിന് മുന്‍പുതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നു. 

ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അണിയറക്കാര്‍ക്ക് ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ ആദ്യദിന തിയറ്റര്‍ പ്രതികരണങ്ങളില്‍ നിന്നുതന്നെ ആശങ്ക ആഹ്ലാദത്തിന് വഴിമാറി. ഇപ്പോഴിതാ ചിത്രത്തിന്‍റെ 18 ദിവസത്തെ കേരള കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്. 18 ദിവസം കൊണ്ട് കാതല്‍ കേരളത്തില്‍ നിന്ന് മാത്രം 10.1 കോടി ഗ്രോസ് നേടിയതായാണ് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ചിത്രത്തിന് ഹിറ്റ് സ്റ്റാറ്റസ് നേടാന്‍ ഇത് പര്യാപ്തമാണെന്നും അവര്‍ അറിയിക്കുന്നു. 

അതേ സമയം ഒരു ടോക് ഷോയില്‍ ഇപ്പോള്‍ കാതല്‍ സിനിമ എങ്ങനെ ഉണ്ടായി എന്ന കാര്യം വിശദമാക്കുകയാണ് ചിത്രത്തിന്‍റെ രചിതാക്കളായ ആദര്‍ശ് സുകുമാരനും, പോള്‍സണ്‍ സ്കറിയയും. ക്ലബ് എഫ്എം ടോക്ക് ഷോയിലാണ് അവര്‍ ഇത് വ്യക്തമാക്കിയത്. 

കൂത്താട്ടുകുളത്തുള്ള രണ്ട് ഗുണ്ടകളുടെ കഥയാണ് ആലോചിച്ചത്.ഒരു സുഹൃത്ത് പറഞ്ഞ സംഭവത്തില്‍ നിന്നായിരുന്നു ആലോചന. കൊറോണ സമയത്ത് വ്യത്യസ്തമായ ഒരു കാര്യം ആലോചിച്ചതാണ്. എന്നാല്‍ അതിനിടയിലാണ് വേട്ടയാട് വിളയാടില്‍ നിങ്ങള്‍ എന്താ ഹോമോ സെക്ഷല്‍സാ എന്ന് കമലാഹാസന്‍ വില്ലന്മാരോട് ചോദിക്കുന്നത് അപ്ലെ ചെയ്താലോ എന്ന് നോക്കിയത്. പിന്നീട് അതിലേക്ക് ഫാമിലിയൊക്കെ വന്ന് ഇന്നത്തെ രീതിയിലുള്ള കഥയായി ആദര്‍ശ് സുകുമാരനും, പോള്‍സണ്‍ സ്കറിയയും പറയുന്നു. 

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റാണ് കാതല്‍. മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നതിന്‍റെ പേരിലും ചിത്രം പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു. 

YouTube video player

ഭാര്യ ഫ്ലാറ്റില്‍ നിന്നും മറ്റൊരു സ്ത്രീക്കൊപ്പം പൊക്കി; പ്രമുഖ നടന്‍ ഒളിവില്‍, ലുക്ക് ഔട്ട് നോട്ടീസ്.!

ചെന്നൈയില്‍‌ വെള്ളമിറങ്ങി; പക്ഷെ എയറിലായി സൂപ്പര്‍ താരങ്ങള്‍; ഗവണ്‍മെന്‍റിനെ പേടിയോ എന്ന് സോഷ്യല്‍ മീഡിയ.!