Asianet News MalayalamAsianet News Malayalam

ഭാര്യ ഫ്ലാറ്റില്‍ നിന്നും മറ്റൊരു സ്ത്രീക്കൊപ്പം പൊക്കി; പ്രമുഖ നടന്‍ ഒളിവില്‍, ലുക്ക് ഔട്ട് നോട്ടീസ്.!

അടുത്തിടെ ഒരു ഫ്ലാറ്റില്‍ വച്ച് രാഹുല്‍ രവിയെ ലക്ഷ്മി കണ്ടുപിടിച്ചത് വിവാദമായിരുന്നു. 2020 ൽ ആയിരുന്നു രാഹുലിന്റെയും ലക്ഷ്മിയുടേയും വിവാഹം. 

Nandini serial hero Rahul Ravi absconding look out notice from police vvk
Author
First Published Dec 13, 2023, 3:25 PM IST

ചെന്നൈ: തമിഴ് സീരിയല്‍ സിനിമ രംഗത്തെ പ്രമുഖ നടനായ രാഹുല്‍ രവിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി തമിഴ്നാട് പൊലീസ്. തന്നെ ശാരീകമായി ഉപദ്രവിച്ചുവെന്ന ഭാര്യ ലക്ഷ്മി എസ് നായരുടെ പരാതിയില്‍ പൊലീസ് തേടുകയാണ് രാഹുല്‍ രവിയെ  നടന്‍ ഒളിവിലാണ് എന്നാണ് വിവരം.

അടുത്തിടെ ഒരു ഫ്ലാറ്റില്‍ വച്ച് രാഹുല്‍ രവിയെ ലക്ഷ്മി കണ്ടുപിടിച്ചത് വിവാദമായിരുന്നു. 2020 ൽ ആയിരുന്നു രാഹുലിന്റെയും ലക്ഷ്മിയുടേയും വിവാഹം. എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ ചില തമിഴ് മാധ്യമങ്ങളില്‍ വന്നിരുന്നു. 

അതിന് പിന്നാലെയാണ് 2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ പോലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കും രാഹുലിന്റെ അപ്പാർട്ട്മെന്റിലേക്ക് പോയപ്പോഴാണ് നടനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടത്. ഇത് ലക്ഷ്മി നല്‍കിയ ഗാര്‍ഹിക പീഢന പരാതിയുടെ എഫ്ഐആറിലുണ്ട്. അതിന് ശേഷം രാഹുല്‍ കേസില്‍ ജാമ്യം നേടിയെങ്കിലും എഫ്ഐആറിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Nandini serial hero Rahul Ravi absconding look out notice from police vvk

ലക്ഷ്മിക്ക് മാനസിക വിഭ്രാന്തിയാണ് എന്ന് ആരോപിച്ചാണ് രാഹുല്‍ കോടതിയില്‍ എത്തിയത്. എന്നാല്‍ നവംബര്‍ 3ന് മദ്രാസ് ഹൈക്കോടതി രാഹുലിന്‍റെ ഹര്‍ജി തള്ളി. ഒപ്പം രാഹുലിന്‍റെ ജാമ്യവും റദ്ദാക്കി. ഇതോടെ രാഹുല്‍ ഒളിവില്‍ പോയി. ഇതോടെയാണ് ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് ഇറക്കിയത്. 

വളരെക്കാലത്തെ പ്രണയത്തിന് ശേഷമാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്.  മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുൽ ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് തമിഴ് സീരിയലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമായി. 

Nandini serial hero Rahul Ravi absconding look out notice from police vvk

അടുത്തിടെ ലക്ഷ്മിയും രാഹുലും പ്രണയകാലത്തും, വിവാഹ സമയത്തും എടുത്ത ചിത്രങ്ങള്‍ അടക്കം എല്ലാം സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് ഇവര്‍ ബന്ധം പിരിഞ്ഞതായി വാര്‍ത്ത വന്നത്.

സിനിമയും രാഷ്ട്രീയവും വിട്ട് യുഎസില്‍ രാജാവായി വാഴുന്ന നെപ്പോളിയന്‍; 60 പിറന്നാളിന് വന്‍ സര്‍പ്രൈസ്.!

'വിഡാ മുയര്‍ച്ചിയില്‍' വീണ്ടും മാറ്റം: ആശങ്കയോടെ തല ഫാന്‍സ്

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios