Asianet News MalayalamAsianet News Malayalam

എത്തി മക്കളേ..; ഇനി 'പടത്തലവൻ' ഒടിടി ഭരിക്കും, 'കണ്ണൂർ സ്ക്വാഡ്' സ്ട്രീമിം​ഗ് ആരംഭിച്ചു

അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്.

mammootty movie kannur squad ott streaming now when and where to watch disney plus hotstar nrn
Author
First Published Nov 17, 2023, 12:11 AM IST

മ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തി. ഇന്ന്(17-11-2023) അർദ്ധരാത്രി മുതലാണ് സ്ട്രീമിം​ഗ് ആരംഭിച്ചത്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രേക്ഷകന് കാണാനാകും. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്. 

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. ഒരു കൊലപാതകവും അത് തെളിയിക്കാനായി മമ്മൂട്ടി അടങ്ങുന്ന നാല്‍വര്‍ സംഘത്തെ നിയോഗിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ക്കൊപ്പം ഇതര ഭാഷാ അഭിനേതാക്കളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 

സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്ക്വാഡ് റിലീസ് ചെയ്തത്. വന്‍ ഹൈപ്പൊന്നും ഇല്ലാതെ എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. ഏതാനും ആഴ്ചയ്ക്കുള്ളില്‍ 50 കോടി പിന്നിട്ട ചിത്രം കഴിഞ്ഞ ദിവസം വരെ എണ്‍പത്തി രണ്ട് കോടിയോളം നേടിയെന്നാണ് വിവരം. കേരളത്തില്‍ നിന്നുമാത്രം നേടിയത് നാല്പത്തി രണ്ട് കോടി ആണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല. 

'വ്യാജർ ഇപ്പോൾ കമന്റ് ബോക്സിൽ ചുരുളിയിലെ ഡയലോഗ് കാച്ചും'; 'ചാവേർ' ഒടിടിയെ കുറിച്ച് ജോയ് മാത്യു

അതേസമയം, ടര്‍ബോ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. കാതല്‍ ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബര്‍ 23ന് തിയറ്ററുകളില്‍ എത്തും.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios