മ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ഒരു ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട സ്വപ്‌നമായിരുന്നു.  ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്‌നം സഫലമാവുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് പ്രീസ്റ്റ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ ജനുവരി 14ന് പ്രേക്ഷകർക്ക് മുമ്പിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറയിച്ചിരിക്കുന്നത്. വൈകുന്നേരം ഏഴ് മണിയോടെ ടീസർ റിലീസ് ചെയ്യും. 

മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ പുരോഹിതനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇത് ശരിവയ്ക്കുന്നതായിരുന്നു ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മോനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ആണെന്നാണ് ജോഫിൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് നേരത്തെ പറഞ്ഞത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്. ആ ഭാഗ്യം എനിക്ക് ലഭിക്കാനുള്ള കാരണം ആന്റോ ചേട്ടനും ഉണ്ണികൃഷ്‍ണൻ സാറുമാണ്. മമ്മൂക്ക ഈ സിനിമയോട് ഓക്കേ പറഞ്ഞ ശേഷമാണ് മഞ്ജുവിലേക്ക് എത്തുന്നതെന്നും ജോഫിൻ പറഞ്ഞിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും കഴിഞ്ഞാന്‍ വളരെ പ്രാധാന്യമുളള മറ്റു രണ്ടു കഥാപാത്രങ്ങള്‍ നിഖില വിമലിന്റേതും മോണിക്കയുടേതുമാണ്. ആദ്യ രംഗം മുതല്‍ മൂഴുനീളകഥാപാത്രങ്ങളായി ഇവര്‍ രണ്ടുപേരും ചിത്രത്തിലുണ്ട്.

The Priest

Posted by Manju Warrier on Wednesday, 13 January 2021