'ഒരു സമയം കഴിഞ്ഞാല്‍ നമ്മെ ആര്‍ക്കും ഓര്‍ത്തിരിക്കാന്‍ സാധ്യമല്ല', എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

ന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്ന് നടൻ മമ്മൂട്ടി. ടർബോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗായി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവൻ‌സർ ഖാലിദ് അല്‍ അമീറിയുമായി സംസാരിക്കവെ ആയിരുന്നു നടന്റെ പ്രതികരണം. ഒരുസമയം കഴിഞ്ഞാൽ എല്ലാ അഭിനേതാക്കൾക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും മമ്മൂട്ടിയ്ക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്നുമായിരുന്നു ചോദ്യം. 

ലോകം നിങ്ങളെ എങ്ങനെ ഓർത്തിരിക്കണം എന്നാണ് ആ​ഗ്രഹം എന്ന ചോദ്യത്തിന്, 'എത്രനാള്‍ അവർ എന്നെ ക്കുറിച്ച് ഓര്‍ക്കും? ഒരു വര്‍ഷം, പത്ത് വര്‍ഷം, 15 വര്‍ഷം അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മെ ഓര്‍ത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കും ഉണ്ടാകില്ല. മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും?. എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും?.', എന്നാണ് മമ്മൂട്ടി പറഞ്ഞത് 

'ഒരു സമയം കഴിഞ്ഞാല്‍ നമ്മെ ആര്‍ക്കും ഓര്‍ത്തിരിക്കാന്‍ സാധ്യമല്ല', എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. അഭിമുഖത്തിന്റെ ഈ വാക്കുകൾ അടങ്ങിയ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എത്രകാലം കഴിഞ്ഞാലും മമ്മൂക്ക ജനഹൃദയങ്ങളിൽ നിലനിൽക്കും എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. 

തമ്മിൽ കടിപിടികൂടി വിനായകനും സുരാജും; 'തെക്ക് വടക്ക്' ആമുഖ വീഡിയോ പുറത്ത്

മെയ് 23ന് ആയിരുന്നു ടര്‍ബോ റിലീസ് ചെയ്തത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമ 50 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. നാല് ദിവസം കൊണ്ടായിരുന്നു ഈ നേട്ടം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..