Asianet News MalayalamAsianet News Malayalam

ത്രില്ലടിപ്പിച്ച് മമ്മൂട്ടി, കണ്ണൂര്‍ സ്‍ക്വാഡ് ആദ്യ പ്രതികരണങ്ങള്‍

വടക്കേ ഇന്ത്യൻ ഗ്രാമത്തിലെ ഒരു ആക്ഷൻ രംഗം ആവേശമുണ്ടാക്കുന്നതാണെന്നും അഭിപ്രായങ്ങള്‍.

Mammootty starrer Kannur Squad first responses audience review hrk
Author
First Published Sep 28, 2023, 1:12 PM IST

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം കണ്ണൂര്‍ സ്‍ക്വാഡിന് മികച്ച പ്രതികരണം. ആദ്യ പകുതിക്ക് കയ്യടി ലഭിച്ചിരിക്കുന്നു. ജോര്‍ജ് മാര്‍ട്ടിനായി എത്തുന്ന മമ്മൂട്ടി തന്നെയാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒപ്പമുള്ള സംഘവും മികച്ച പ്രകടനം തന്നെയാണ് കാഴ്‍ചവയ്‍ക്കുന്നത് എന്നാണ് കണ്ണൂര്‍ സ്‍ക്വാഡ് കണ്ടവര്‍ ആദ്യ പകുതി കഴിഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.

വടക്കേ ഇന്ത്യൻ ഗ്രാമത്തിലെ ഒരു ആക്ഷൻ രംഗം ആവേശമുണ്ടാക്കുന്നതാണെന്നും പ്രായം ഇത്രയായിട്ടും മമ്മൂട്ടി അതിശയിപ്പിക്കുംവിധം ചെയ്യുന്നു എന്നും ഒരു പ്രേക്ഷകൻ കുറിക്കുന്നു. മികച്ച മേക്കിംഗാണെന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഒരു ക്രൈമും പിന്നീട് അതിനെ കുറിച്ചുള്ള അന്വേഷണവുമെല്ലാം വിശ്വസനീയമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് കണ്ണൂര്‍ സ്ക്വാഡിന്റെ മേൻമ എന്നും അഭിപ്രായപ്പെടുന്നു. കണ്ണൂര്‍ സ‍്‍ക്വാഡിന്റെ സുശീല്‍ ശ്യാമിന്റെ സംഗീതം മറ്റൊരു ലെവലില്‍ എത്തിക്കുന്നുവെന്നുമാണ് പ്രതികരണങ്ങള്‍.

ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയിരിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയായിരിക്കുന്നു. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തിലുള്ള ചിത്രമായ കണ്ണൂര്‍ സ്‍ക്വാഡ് പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്ന ത് ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ്.

മമ്മൂട്ടിയ്ക്കൊപ്പം കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങള്‍ കണ്ണൂര്‍ സ്‍ക്വാഡില്‍ വേഷമിട്ടിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചതുപോലെ ഉത്തരേന്ത്യയില്‍ ഒരു കേസ് അന്വേഷണത്തിനു പോകുകയാണ് നായകൻ മമ്മൂട്ടിയും യുവ നടൻമാരും അവതരിപ്പിക്കുന്ന സംഘം. കണ്ണൂര്‍ സ്‍‍ക്വാഡിന്റെ ആഖ്യാനം വേറിട്ടതാണ്. മമ്മൂട്ടി ആരാധകരെയും ആവേശത്തിലാക്കുന്ന ഒരു ചിത്രമാണ് കണ്ണൂര്‍ സ‍്ക്വാഡ് എന്ന പ്രതികരണമായതിനാല്‍ ഒരു വൻ വിജയം പ്രതീക്ഷിക്കുന്നു.

Read More: ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാൻ മോഹൻലാലും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios