മോഹൻലാല്‍ മാത്രമല്ല, ഇനി മമ്മൂട്ടിയും, തിയറ്ററുകളിലേക്ക് ആ വമ്പൻ ഹിറ്റ് വീണ്ടും
അക്കൊല്ലം ആ മമ്മൂട്ടി ചിത്രം കളക്ഷനില്‍ രണ്ടാമതെത്തിയിരുന്നു.
മലയാളത്തിലും റീ റിലീസായി വന്ന് ചിത്രങ്ങള്‍ വമ്പൻ വിജയം നേടുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ ചിത്രം മണിച്ചിത്രത്താഴാണ്. എപ്പോഴായിരിക്കും ഒരു മമ്മൂട്ടി ചിത്രം തിയറ്ററുകളില്‍ വീണ്ടുമെന്ന എന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അതിനുള്ള ഉത്തരമായി മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ആവനാഴിയും വീണ്ടുമെത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
സംവിധായകൻ ഐ വി ശശിയുടെ മമ്മൂട്ടി ചിത്രമായിരുന്നു ആവനാഴി. തിരക്കഥ എഴുതിയത് ടി ദാമോദരനായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് വി ജയറാമായിരുന്നു. തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടി ചിത്രം ആവനാഴി പ്രദര്‍ശനത്തിന് എത്തിയത് 1986ലായിരുന്നു. നിര്‍മാണം നിര്‍വഹിച്ചത് സാജൻ ആയിരുന്നു. ഗീത നായികയായി എത്തിയതായിരുന്നു ആവനാഴി. മമ്മൂട്ടി നായകനായ ആവനാഴിയുടെ സംഗീത സംവിധാനം ശ്യാമായിരുന്നു നിര്‍വഹിച്ചത്.
മമ്മൂട്ടി ഇൻസ്‍പെക്ടര്‍ ബല്‍റാമെന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സുകുമാരൻ, സുകുമാരി, സീമ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ ജഗന്നാഥ വര്‍മ, പറവൂര്‍ ഭരതൻ, ജനാര്‍ദ്ദനൻ, കുഞ്ചൻ, കുണ്ടറ ജോണി, ക്യാപ്റ്റൻ രാജു, സി ഐ പോള്‍, അഗസ്റ്റിൻ, ശങ്കരാടി, തിക്കുറിശ്ശി സുകുമാരൻ നായര്‍, അസീസ്, പ്രതാപചന്ദ്രൻ എന്നിവരും കഥാപാത്രങ്ങളായി. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയുള്ള ചിത്രം ആക്ഷനും പ്രാധാന്യം നല്‍കിയ ഒന്നായിരുന്നു. 1986ല്‍ മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിയതില്‍ ആകെ കളക്ഷനില്‍ രണ്ടാമതുമെത്തിയിരുന്നുവെന്നുമാണ്.
മമ്മൂട്ടിയുടെ വമ്പൻ ഹിറ്റിന് രണ്ടു ഭാഗങ്ങളും പിന്നീടുണ്ടായി. 1991ല്‍ ഇൻസ്‍പെക്ടര്‍ ബല്‍റാമും 2006ല്‍ തിയറ്ററുകളില്‍ എത്തിയ ബല്‍റാം വേഴ്‍സസ് താരാദാസും. റീ മാസ്റ്റര്‍ ചെയ്‍ത ആവനാഴിയാണ് തിയറ്ററുകളില്‍ വീണ്ടുമെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വൻ വിജയമാകും എന്നാണ് പ്രതീക്ഷ. 4കെ ക്വാളിറ്റിയോടെയാകും ആവനാഴിയെത്തുക. റി റീലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
Read More: 'തങ്കലാനില്‍ അങ്ങനെ ചെയ്‍തത് എന്തുകൊണ്ട്?', സംവിധായകന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക