വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് മംമ്ത മോഹന്‍ദാസ്. പിന്നണിഗായികയായും തിളങ്ങിയ താരം സ്വന്തമായി സിനിമാ നിര്‍മ്മാണ കമ്പനിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മംമ്തയും സുഹൃത്ത് നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്.

എന്റെ ആദ്യ നിർമാണ സംരംഭം ആരംഭിച്ച വാർത്ത നിങ്ങളോട് പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആവശ്യമാണ്. എന്റെ കുടുംബത്തിനും എന്റെ നിർമ്മാണ പങ്കാളിയായ നോയൽ ബെന്നിനും ഉറ്റസുഹൃത്തുക്കൾക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാൻ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ നന്ദി പറയുന്നു. വിശദാംശങ്ങൾ പിന്നാലെ.’ മംമ്ത ഫേസ്ബുക്കിൽ കുറിച്ചു. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന അണ്‍ലോക്ക്ഡ് എന്ന ചിത്രത്തിലാണ് മംമ്താ മോഹന്‍ദാസ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, സാജു നവോദയ, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.