'രുദ്രാംഗി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍.

മംമ്ത മോഹൻദാസ് നായികയാകുന്ന തെലുങ്ക് ചിത്രമാണ് 'രുദ്രാംഗി'. അജയ് സമ്രാട്ടാണ് ചിത്രത്തിന്റെ സംവിധാനം. അജയ് സമ്രാട്ടിന്റേത് തന്നെയാണ് തിരക്കഥ. മംമ്ത മോഹൻദാസ് നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

'റാണി ജ്വാല ഭായി'യായാണ് മംമത ചിത്രത്തില്‍ വേഷമിടുന്നത്. ജഗപതി ബാബു, വിമലാ രാമൻ, ആശിഷ് ഗാന്ധി എന്നിവരും 'രുദ്രാംഗി'യില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സന്തോഷ് ഷനമോണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. രാസമായി ബാലകിഷനാണ് ചിത്രത്തിന്റെ നിര്‍മാണം. ഭാനു, അജയ് എന്നിവരാണ് കൊറിയോഗ്രാഫി. ജിഎസ്‍കെ മീഡിയയാണ് ചിത്രത്തിന്റെ പിആര്‍ഒ.

മംമ്ത മോഹൻദാസ് ആദ്യമായി തെലുങ്ക് ചിത്രത്തില്‍ വേഷമിട്ടത് 'കേഡി'യില്‍ ആണ്. കിരണ്‍ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. നാഗാര്‍ജുനയായിരുന്നു 'കേഡി'യെന്ന ചിത്രത്തിലെ നായകൻ. മംമ്ത മോഹൻദാസ് 'ജാനകി' എന്ന കഥാപാത്രമായി എത്തിയപ്പോള്‍ നാഗാര്‍ജുന 'രമേഷ്' എന്ന വേഷത്തില്‍ ആയിരുന്നു 'കെഡി'യില്‍ കിരണ്‍ കുമാറിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ഒരു ആക്ഷൻ ചിത്രമായിരുന്നു 'കേഡി'. നാഗാര്‍ജുനയുടെയും മംമ്ത മോഹൻദാസിന്റെയും പ്രകടനം ചിത്രത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

അൻകുര്‍ വികാല്‍, സഞ്‍ജയ് ഷിൻഡെ, കെല്ലി ദോര്‍ജി, സുനില്‍, സയാജി, മുകുള്‍ ദേവ്, നിര്‍മല്‍ പാണ്ഡേ, ലിൻഡ, കമല്‍, സെല്‍വ, മാന്റോ, ആഞ്ജി, ശ്രിധര്‍, ശ്രീനിവാസ്, ശാന്തി, ശില്‍പ, സ്വാമി, ശ്രിനിവാസ്, കല്‍പന ചൗധരി തുടങ്ങിയ താരങ്ങള്‍ വേഷമിട്ട ചിത്രത്തില്‍ അനുഷ്‍ക ഷെട്ടിയും മഹേക് ചാഹലും ഒരു ഗാന രംഗത്തും പ്രത്യക്ഷപ്പെട്ടു. 2010ല്‍ റിലീസ് ചെയ്‍ത 'കേഡി'യെന്ന ചിത്രം മികച്ച വിജയമായിരുന്നു. സര്‍വേഷ് മുറൈയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്രാവണ്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

Read More: 'ഉമ്മ തരല്ലേ ശോഭ, എനിക്കിഷ്‍ടമല്ല', ടാസ്‍കില്‍ അഖില്‍ മാരാര്‍

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

YouTube video player