പതിനാല് ദിവസത്തെ ക്വാറന്റൈൻ കാലം അവസാനിക്കുന്നുവെന്ന് അറിയിച്ച് നടി മംമ്‍ത മോഹൻദാസ്.  വീണ്ടും സൂര്യപ്രഭയില്‍ നില്‍ക്കാനാകുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുന്നതായും മംമ്‍ത മോഹൻദാസ് പറയുന്നു.

എന്റെ 14 ദിവസത്തെ ക്വാറന്റൈൻ ഇന്ന് അവസാനിക്കും. ഔദ്യോഗികമായി ഞാൻ ലോസ് ഏഞ്ചല്‍സില്‍ എത്തിയെന്നാണ് അതിന്റെ അര്‍ത്ഥം. യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ട്. അത് പറയാം. ഇപ്പോള്‍ തൽക്കാലത്തേക്ക് സൂര്യപ്രഭയിൽ കുളിച്ചു നിൽക്കുന്ന പ്രശാന്തമായ കാലാവസ്ഥയോടു കൂടിയ സൗത്ത് കാലിഫോർണിയയിൽ തിരികെ എത്താനായതിൻറെ ആനന്ദം പങ്കുവയ്ക്കട്ടെ. തിരികെയുള്ള യാത്ര സാധ്യമാക്കി തന്നവരുമായി തന്നെ പരിചയപ്പെടുത്തിയ മാതുവിനോടുള്ള നന്ദി രേഖപ്പെടുത്തട്ടെയെന്നും മംമ്‍ത മോഹൻദാസ് പറയുന്നു. മംമ്‍ത ലോസ് ഏഞ്ചല്‍സിലാണ് ഇപ്പോള്‍ താമസം. ചികിത്സയുടെ ഭാഗമായിട്ടാണ് അവിടേയ്‍ക്ക് മാറിയത്. സിനിമ ചിത്രീകരണങ്ങള്‍ക്കാണ് മംമ്‍ത മോഹൻദാസ് ഇന്ത്യയിലേക്ക് എത്താറുള്ളത്.