വിനോദ് ലീല രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം

അല്‍ത്താഫ് സലി, അനാര്‍ക്കലി മരക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് മന്ദാകിനി. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകശ്രദ്ധ നേടി തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അല്‍ത്താഫും അനാര്‍ക്കലിയും തന്നെയാണ് ഈ രംഗത്തില്‍.

ഒരു കല്യാണദിവസം സംഭവിക്കുന്ന അസ്വാഭാവിക കാര്യങ്ങള്‍ നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രത്തിലെ പല രംഗങ്ങളും തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തിയിട്ടുണ്ട്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് നിർമ്മാണം. ബിബിൻ അശോക് ആണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.

അനാർക്കലി മക്കാറിനും അൽത്താഫ് സലിമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാര്യര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ബിനു നായർ, ചിത്രസംയോജനം ഷെറിൽ, കലാസംവിധാനം സുനിൽ കുമാരൻ, വസ്ത്രാലങ്കാരം ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ് മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ ആന്റണി തോമസ്, മനോജ്‌, സ്റ്റിൽസ് ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്റര്‍‌ടെയ്ന്‍‍മെന്‍റ്സ്, മീഡിയ കോഡിനേറ്റർ ശബരി, പിആ ഒ എ എസ് ദിനേശ്.

ALSO READ : 'പൊമ്പളൈ ഒരുമൈ' സൈന പ്ലേയിലൂടെ; റിലീസ് തീയതി പ്രഖ്യാപിച്ചു

Mandakini - Sneak Peek 2 | Altaf Salim | Anarkali Marikar | Vinod Leela | Bibin Ashok