'പൊന്നിയിൻ സെല്‍വന്റ' ക്ലൈമാക്സ് രംഗത്തെ കുറിച്ച് ശ്രീകര്‍ പ്രസാദ്.
തമിഴകത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രം 'പൊന്നിയിൻ സെല്‍വൻ' ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തി പ്രദര്‍ശനം തുടരുകയാണ്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായി ചിത്രം 200 കോടിയലധികം നേടി. ലോകമെമ്പാടു നിന്നുമായി ചിത്രത്തിന്റെ കളക്ഷൻ അഞ്ഞുറു കോടിയിലേക്ക് അടുക്കുന്നു. ഇപ്പോഴിതാ 'പൊന്നിയിൻ സെല്‍വന്റെ' ക്ലൈമാക്സിന്റെ ബിടിഎസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
ചിത്രത്തെ കുറിച്ച് എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് സംസാരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും ബുദ്ധിമുട്ടേറിയ രംഗം ക്ലൈമാക്സിലെ ബോട്ടിലെ സ്റ്റണ്ട് ആയിരുന്നുവെന്ന് ശ്രീകര്‍ പ്രസാദ് പറയുന്നു. പെട്ടെന്ന് ചിന്തിക്കാമെങ്കിലും അത് എക്സിക്യുട്ടീവ് ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരുപാട് കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉള്ള രംഗമാണ്. സിജിയും ലൈവ് ഫൂട്ടേജും ഒത്തുപോകണം.അതിനാല്‍ ഒരുപാട് തയ്യാറെടുപ്പുകള്‍ വേണ്ടി വന്നിരുന്നുവെന്നും ശ്രീകര്‍ പ്രസാദ് പറയുന്നു. ശ്രീകര്‍ പ്രസാദ് സംസാരിക്കുന്നതിനിടയിലാണ് ക്ലൈമാക്സ് രംഗത്തിന്റെ ബിടിഎസും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.
Read More: എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ കാര്‍ത്തിയും
