ചലച്ചിത്ര നടൻ മണിയൻ പിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങിനുണ്ടായിരുന്നത്. ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങ്. ക്ഷേത്രത്തിലെ മേല്‍ശാന്തി കൃഷ്‍ണൻ പോറ്റിയാണ് മുഖ്യ കാര്‍മികത്വം വഹിച്ചത്. 19ന് തിരുവനന്തപുരത്ത് സച്ചിന്റെ വിവാഹ സല്‍ക്കാരം നടത്തും. മണിയൻ പിള്ള രാജുവിന്റെ മറ്റൊരു മകൻ നിരഞ്ജ് അഭിനേതാവാണ്.