ബാലതാരമായിട്ട് മലയാളികളുടെ പ്രിയം സ്വന്തമാക്കിയ നടിയാണ് മഞ്‍ജിമ മോഹൻ. ഒരു വടക്കൻ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയുമായി. മഞ്‍ജിമ മോഹന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മഞ്‍ജിമ മോഹന്റെ പുതിയ ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. മഞ്ജിമ മോഹൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിരിച്ചുകൊണ്ട് സന്തോഷവതിയായിട്ട് ഇരിക്കുന്നതായാണ് മഞ്‍ജിമ മോഹനെ ഫോട്ടോയില്‍ കാണുന്നത്.

മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുകയാണ് ഫോട്ടോയില്‍ മഞ്ജിമ മോഹൻ. നിങ്ങളെപോലെ ആരും ഇല്ല, അതാണ് നിങ്ങളുടെ സൂപ്പര്‍ പവര്‍ എന്ന് ക്യാപ്ഷനും എഴുതിയിരിക്കുന്നു. ഒട്ടേറെ ആരാധകരും ഫോട്ടോയ്‍ക്ക് കമന്റ് എഴുതിയിട്ടുണ്ട്. കളിയൂഞ്ഞാല്‍ എന്ന സിനിമയില്‍ ബാലനടിയായിട്ടായിരുന്നു മഞ്‍ജിമ മോഹൻ അഭിനയരംഗത്ത് എത്തുന്നത്. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹൻ. ഗണിതശാസ്ത്രത്തില്‍ മഞ്‍ജി മോഹൻ ബിരുദം നേടിയിട്ടുണ്ട്.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും മഞ്‍ജിമ മോഹൻ നായികയായിട്ടുണ്ട്.

തമിഴ് സിനിമയായ ദേവരാട്ടം ആണ് മഞ്ജിമ മോഹന്റെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.