‘ആയിഷ’ എന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. 

സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജുവാര്യർ(Manju Warrier). മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ(Lady Supper Star) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഓരോ ദിവസവും ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ പറ്റി ആരാധകർ പറയുന്നത്. ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. 

സ്റ്റൈലിഷ് ലുക്കിലുള്ള പുത്തൻ ചിത്രങ്ങൾ മഞ്ജു തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. കൂളിങ് ഗ്ലാസും വെച്ച് മനോഹരിയായ് നിൽക്കുന്ന മഞ്ജുവിനെ ചിത്രങ്ങളിൽ കാണാം. “എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും,” എന്നാണ് മഞ്ജു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ‘ആയിഷ’ എന്ന പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. 

View post on Instagram

അതേസമയം, ഇന്തോ-അറബിക് ചിത്രമായ ആയിഷ'യുടെ ചിത്രീകരണം റാസല്‍ ഖൈമയില്‍ പുരോ​ഗമിക്കുകയാണ്. ഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് 'ആയിഷ' ഒരുങ്ങുന്നത്. അതിനാൽ തന്നെ ആയിഷയെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ എല്ലാം തന്നെ ശ്രദ്ധനേടുകയാണ്. ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ഫെതര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ഈ ചിത്രത്തിന്‍റെ സഹ നിർമ്മാതാക്കൾ.

അതേസമയം, ചിത്രത്തിൽ നടൻ പ്രഭുദേവയാണ് കെറിയോ​ഗ്രാഫി ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്ന ഈ ചിത്രത്തില്‍ പ്രശസ്‍ത ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു. ഛായാഗ്രഹണം വിഷ്‍ണു ശര്‍മ്മ. 

പ്രഭുദേവ വീണ്ടും മലയാളത്തില്‍; മഞ്ജു വാര്യരുടെ കൊറിയോഗ്രാഫര്‍

നൃത്ത സംവിധായകനായി പ്രഭുദേവ (Prabhu Deva) വീണ്ടും മലയാള സിനിമയില്‍. മഞ്ജു വാര്യര്‍ (Manju Warrier) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷയിലാണ് (Ayisha) പ്രഭുദേവ കൊറിയോഗ്രഫി ചെയ്യുന്നത്. യുഎഇയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനത്തിനാണ് പ്രഭുദേവ ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്തസംവിധായകനായി എത്തുന്നത്.