ലോക്ക് ഡൗണിലായതിനാല്‍ സിനിമ മേഖലകളിലടക്കം സ്‍തംഭനമായിരുന്നു. എന്നാല്‍ കുറച്ചുനാള്‍ മുമ്പ് കേരളത്തില്‍ സിനിമ പോസ്റ്റ് പ്രൊഡക്ഷനുകള്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്നു. പ്രതിസന്ധിയിലാകുന്ന സിനിമ മേഖലയെ കരകയറ്റാനായിരുന്നു ഉദ്ദേശ്യം. എന്തായാലും സിനിമ തിയറ്ററുകളില്‍ കാണണമെങ്കില്‍ കുറെ നാള്‍ കൂടി കാത്തിരിക്കണം. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ചതുര്‍മുഖത്തില്‍ നിന്നുള്ള രംഗമെന്ന് സൂചിപ്പിച്ച് മഞ്‍ജു വാര്യര്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ഒരു ഹൊറര്‍ ചിത്രമായിട്ടാണ് ചതുര്‍മുഖം ഒരുക്കുന്നത് എന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നത്. സണ്ണി വെയ്‍നും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തുന്നുണ്ട്. ചതുര്‍മുഖം സംവിധാനം ചെയ്യുന്നത് രണ്‍ജീത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ്. അഭിനനന്ദൻ രാമാജുനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.