കല്യാണ സൗഗന്ധികം കഥകളിയാണ് ഗിരിജ അവതരിപ്പിച്ചത്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്‍ജു വാര്യരുടെ അമ്മ ഗിരിജയെയും പ്രേക്ഷകര്‍ സ്വന്തം വീട്ടിലെ ആളെപ്പോലെയാണ് കാണുന്നത്. മഞ്‍ജു വാര്യരെ ഇഷ്‍ടപ്പെടുന്ന എല്ലാവരും ഗിരിജയെയും സ്വന്തം അമ്മയെന്ന പോലെ കാണുന്നു. അമ്മ ഗിരിജയോടുള്ള ആദരവും സ്‍നേഹവും ഒരുപാട് തവണ മഞ്‍ജു വാര്യരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഗിരിജ കഥകളി അവതരിപ്പിച്ചതിനെ അഭിനന്ദിക്കുകയാണ് മഞ്‍ജു വാര്യര്‍. അമ്മ ഗിരിജയുടെ ഫോട്ടോയും മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്റെ സൂപ്പര്‍സ്റ്റാര്‍ വീണ്ടും കഴിവ് തെളിയിച്ചുവെന്ന് മഞ്‍ജു വാര്യര്‍ പറയുന്നു.

എന്റെ സൂപ്പർസ്റ്റാർ ഇത് വീണ്ടും തെളിയിച്ചു. എല്ലായ്പ്പോഴും നമുക്കെല്ലാവർക്കും പ്രചോദനമായതിന് നന്ദി. എന്റെ അമ്മ കഴിഞ്ഞ രണ്ട് വർഷമായി കലാനലയം ഗോപി ആശാന്റെ കീഴിൽ കഥകളിയിൽ പരിശീലനം നേടി. സർവ്വതോഭദ്രം കലാ കേന്ദ്രത്തിലെ ഏറ്റവും പ്രഗത്ഭരായ കലാകാരന്മാരുടെ ഒരു കൂട്ടം സ്റ്റേജിൽ കഥകളി അവതരിപ്പിച്ചു. അമ്മ ഗിരിജയുടെ ഫോട്ടോ മഞ്‍ജു വാര്യര്‍ തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഞാൻ നിങ്ങളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു അമ്മയെന്ന് മഞ്‍ജു വാര്യര്‍ പറയുന്നു.

ചെറുപ്പകാലത്തെ അഭിലാഷമായിരുന്ന കഥകളിയില്‍ ഗിരിജ അരങ്ങേറ്റം കുറിച്ചപ്പോള്‍ സാക്ഷിയായി മഞ്‍ജു വാര്യരുമുണ്ടായിരുന്നു

പെരുവനം ക്ഷേത്രത്തിലാണ് ഗിരിജ കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയെയാണ് ഗിരിജ അവതരിപ്പിച്ചത്.