Asianet News MalayalamAsianet News Malayalam

Marakkar deleted scene : 'മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍' നിന്ന് ഡിലീറ്റ് ചെയ്‍ത രംഗം പുറത്തുവിട്ടു

പ്രണവ് മോഹൻലാല്‍, ഇന്നസെന്റ് തുടങ്ങിയവര്‍ അഭിനയിക്കുന്ന രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.
 

Marakkar Arabikkatalinte simham film deleted scene video out
Author
Kochi, First Published Dec 28, 2021, 5:55 PM IST

'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar Arabikkatalinte simham)തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആമസോണ്‍ പ്രൈമിലും 'മരക്കാര്‍' ചിത്രം സ്‍ട്രീം ചെയ്യുന്നുണ്ട്. നെഗറ്റീവ് അഭിപ്രായങ്ങള്‍ വന്നെങ്കിലും ചിത്രം അതിനെയൊക്കെ മറികടന്നാണ് വിജയത്തിലേക്ക് നീങ്ങിയത്. ഇപോഴിതാ മോഹൻലാലിന്റെ (Mohanlal)'മരക്കാര്‍' ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പുറത്തുവിട്ടിരിക്കുകയാണ്.

പ്രണവ് മോഹൻലാല്‍, ഇന്നസെന്റ് തുടങ്ങിയവര്‍ അഭിനയിക്കുന്ന രംഗമാണ് പുറത്തുവിട്ടത്. മലയാളത്തിലെ എക്കാലത്തെയും ബ്രഹ്‍മാണ്ഡ ചിത്രമായ 'മരക്കാറി'ന്റെ ചില രംഗങ്ങളുടെ ഷൂട്ടിംഗാണ് വീഡിയോയില്‍ കാണാനാകുന്നത്. തിയറ്ററില്‍ കാണേണ്ട ഒരു ചിത്രമാണ് 'മരക്കാര്‍' എന്നായിരുന്നു അഭിപ്രായങ്ങള്‍ വന്നതും. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന് വിദേശങ്ങളിലടക്കം മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച 'മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്' ദൃശ്യവിസ്‍മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തി. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയി.

റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി 'മരക്കാര്‍' 100 കോടി കളക്റ്റ് ചെയ്‍തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു.    'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' വലിയ ആരവായിരുന്നു തിയറ്ററുകളില്‍ ആദ്യം സൃഷ്‍ടിച്ചതും. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സ്വന്തമാക്കിയിരുന്നു. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'  ഇതുവരെ സ്വന്തമാക്കിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Follow Us:
Download App:
  • android
  • ios