പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാല്‍ നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം. മോഹൻലാലിന്റെ മികച്ച വേഷങ്ങളില്‍ ഒന്നാകും ചിത്രത്തിലേത് എന്നാണ് ആരാധകര്‍ കരുതുന്നത്. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹൻലാലും മകൻ പ്രണവ് മോഹൻലാലുമാണ് പോസ്റ്ററില്‍ എന്ന പ്രത്യേകതയുമുണ്ട്.

കുഞ്ഞാലി മരക്കാര്‍ നാലാമാനായിട്ടാണ് മോഹൻലാല്‍ അഭിനയിക്കുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് പ്രണവ് മോഹൻലാലിന് ചിത്രത്തിലുള്ളത്. തീക്ഷ്‍ണതയുള്ള നോട്ടത്തില്‍ അമ്പെയ്യുന്ന മോഹൻലാലും പ്രണവ് മോഹൻലാലുമാണ് പോസ്റ്ററിലുള്ളത്. മധു, മഞ്ജു വാര്യര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.