Asianet News MalayalamAsianet News Malayalam

വമ്പൻ വിജയമായി മാര്‍ക്ക് ആന്റണി, സംവിധായകന് ആഡംബര കാര്‍ നല്‍കി നിര്‍മാതാവ്

സംവിധായകന് സമ്മാനം ആഡംബര കാര്‍.

 

Mark Antony producer gift director Adhik Ravichandran a luxury car post films success hrk
Author
First Published Oct 31, 2023, 3:03 PM IST

തമിഴകത്ത് വൻ വിജയമായി മാറിയ ചിത്രമാണ് മാര്‍ക്ക് ആന്റണി. വിശാലാണ് മാര്‍ക്ക് ആന്റണിയില്‍ നായകനായെത്തിയത്. മാര്‍ക്ക് ആന്റണി വിശാലിന്റെ 100 കോടി ചിത്രമാകുകയും ചെയ്‍തു. സംവിധായകൻ ആദിക് രവിചന്ദ്രന് വിശാല്‍ ചിത്രത്തിന്റെ നിര്‍മാതാവ് വിനോദ് കുമാര്‍ ഒരു ആഡംബര വാഹനം സമ്മാനമായി നല്‍കിയതാണ് ഇപ്പോഴത്തെ ചര്‍ച്ച.

പുതിയ ബിഎംഡബ്യു കാറാണ് സംവിധായകന് ചിത്രത്തിന്റെ നിര്‍മാതാവ് സമ്മാനമായി നല്‍കിയത്. കാറിന്റെ താക്കോല്‍ കൈമാറിയതിന്റെ വിവരം സംവിധായകൻ ആദിക് രവിചന്ദ്രൻ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആദിക് രവിചന്ദര്‍ എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്യുന്നു. നടൻ വിശാലിനെ വമ്പൻ തിരിച്ചുവരവ് ചിത്രമായിരിക്കുകയാണ് മാര്‍ക്ക് ആന്റണി.

മാര്‍ക്ക് ആന്റണിയുടെ വിജയത്തില്‍ നന്ദി പറഞ്ഞ് നായകൻ വിശാലും ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. രണ്ട് പതിറ്റാണ്ടായി നടനെന്ന നിലയിലുള്ള തനിക്കൊപ്പം സഞ്ചരിച്ച സുഹൃത്തുക്കളേ എന്ന് ആമുഖമായി സൂചിപ്പിച്ചാണ് വിശാലിന്റെ കുറിപ്പ്. നിങ്ങള്‍ ഓരോരുത്തര്‍ക്കുമായി ഞാൻ എഴുതുകയാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാൻ നന്ദി പറയുന്നു എന്നത് വെറുമൊരു വാചകം മാത്രമാണ്. നിങ്ങളുടെ ഫീഡ്‍ബാക്കില്‍ നിന്ന് ഒരുപാട് തനിക്ക് പഠിക്കാനായതിനാല്‍ നന്ദിയുണ്ട്, അത് നല്ലതോ മോശമോ, പൊസിറ്റീവോ നെഗറ്റീവോ, വിമര്‍ശനമോ അഭിനന്ദമോ ആയിക്കോട്ടെ, പക്ഷേ എല്ലാം കരുത്തനായ വ്യക്തിയാക്കി തന്നെ മാറ്റി, കരുത്തനായ നടനാക്കി മാറ്റി. കഠിനാദ്ധ്വാനം ഇനിയും ഞാൻ തുടരും, മാര്‍ക്ക് ആന്റണിയുടെ വിജയം എന്റേതല്ല.

ആഗോളതലത്തില്‍ മാര്‍ക്ക് ആന്റണി 102.2 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം 71.58 കോടി കളക്ഷൻ മാര്‍ക്ക് ആന്റണി നേടി. വിദേശത്ത് മാര്‍ക്ക് ആന്റണി 19 കോടി രൂപയാണ് നേടിയത്. തമിഴ്‍ ബോക്സ് ഓഫീസില്‍ കുതിച്ച ചിത്രം മാര്‍ക്ക് ആന്റണിയില്‍ നായകൻ വിശാലിനു പുറമേ വില്ലനായി എസ് ജെ സൂര്യയും മറ്റ് പ്രധാന വേഷങ്ങളില്‍ സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും ഉണ്ട്.

ബോളിവുഡിനെ അമ്പരപ്പിക്കുന്ന വിക്കി കൗശല്‍, ഇതാ പുതിയ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios