Asianet News MalayalamAsianet News Malayalam

ടൈഗര്‍ നാഗേശ്വര റാവുവിന് രണ്ടാം ഭാഗമോ?, പുത്തൻ അപ്‍ഡേറ്റിന്റെ ആവേശത്തില്‍ ആരാധകര്‍

ടൈഗര്‍ നാഗേശ്വര റാവു എന്ന സിനിമയുടെ പുതിയ അപ്‍ഡേറ്റ് പുറത്ത്.

Mass Maharaja Ravi Teja film Tiger Nageswara Raos new update out hrk
Author
First Published Oct 16, 2023, 4:30 PM IST

മാസ് മഹാരാജ രവി തേജയുടെ ചിത്രം ടൈഗര്‍ നാഗേശ്വര റാവുവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ടൈഗര്‍ നാഗേശ്വര റാവു പ്രദര്‍ശനത്തിന് എത്തുക. മൂന്നാമത്തെ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. രവി തേജ നായകനായി എത്തുന്ന ചിത്രത്തിന്റെ പുതിയൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.

ചിത്രം ഓപ്പണ്‍ എൻഡഡായാണ് പ്രദര്‍ശിപ്പിക്കുക. ടൈഗര്‍ നാഗേശ്വര റാവു ക്ലൈമാക്സില്‍ അവസാനിക്കാതെ പ്രേക്ഷകനും പിന്നീടുള്ള കാര്യങ്ങള്‍ ചിന്തിക്കാൻ വഴി തുറക്കുന്ന തരത്തിലാണ്. ടൈഗര്‍ നാഗേശ്വര റാവു രണ്ടാം ഭാഗം ആലോചിക്കുന്നതിനാലാണ് അങ്ങനെ ഒരു ക്ലൈമാക്സ് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമില്ല. സംവിധാനം വംശിയാണ്.

ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 20നാണ്. ഒക്ടോബര്‍ രവി തേജയുടെ പിരിയോഡിക്കല്‍ ആക്ഷൻ ചിത്രമായി എത്തുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും ഒരു മിനിട്ടുമായിരിക്കും എന്നതാണ് ഒരു പ്രധാന പ്രത്യേകത. മാസ് മഹാരാജ രവി തേജയുടെ ചിത്രമായ ടൈഗര്‍ നാഗേശ്വര റാവു മൂന്ന് മണിക്കൂറില്‍ അധികം ദൈര്‍ഘ്യത്തില്‍ എത്തുമ്പോള്‍ ഒരു ആകര്‍ഷണമാകും എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
'എന്നെ നിനക്കായ് ഞാന്‍' എന്നു തുടങ്ങുന്ന ഗാനം ജി വി പ്രകാശ് കുമാറിനറെ സംഗീതത്തില്‍ ദീപക് രാമകൃഷ്‍ണന്റെ വരികള്‍ സിന്ദൂരി ആലപിച്ചിച്ചത് അടുത്തിടെ ഹിറ്റായിരുന്നു.

നൂപുര്‍ സനോണും ഗായത്രി ഭരദ്വാജും ചിത്രത്തില്‍ നായികമാരായി എത്തുന്നു. സുദേവ് നായർ, നാസർ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ ഹരീഷ് പെരടിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ആര്‍ മതി ഐഎസ്‍സിയാണ്. നാഗേശ്വര റാവു എന്ന ടൈറ്റില്‍ കഥാപാത്രമായി രവി തേജ എത്തുമ്പോള്‍ ടൈഗര്‍ നാഗേശ്വര റാവുവിന്റെ പിആര്‍ഒ ആതിര ദില്‍ജിത്താണ്.

Read More: ജോലിക്കാരൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, ഗുണ്ടകള്‍ ബോളിവുഡ് നടിയുടെ പണം കവര്‍ന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios