മലയാളത്തിലെ ഏറ്റവും പുതിയ വെബ് സിരീസ്; 'മാസ്റ്റര്‍പീസ്' സ്ട്രീമിംഗ് ആരംഭിച്ചു
രസകരമായ കുടുംബകഥ പറയുന്ന സിരീസ്

മലയാളത്തിലെ ഏറ്റവും പുതിയ വെബ് സിരീസ് മാസ്റ്റര്‍പീസ് സ്ട്രീമീംഗ് ആരംഭിച്ചു. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമാണ് ശ്രീജിത്ത് എന്‍ സംവിധാനം ചെയ്തിരിക്കുന്ന സിരീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാരിലാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. കേരള ക്രൈം ഫയല്‍സിന് ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിരീസ് ആണിത്. രസകരമായ കുടുംബകഥ പറയുന്ന സിരീസ് ആണിത്.
രസകരമായ കഥാപാത്ര സൃഷ്ടികളാണ് സിരീസിനെ ശ്രദ്ധേയമാക്കുന്നത്. ഓവര്‍ റിയാക്റ്റിംഗ് റിയ ആളാണ് നിത്യ മേനന്‍ എത്തുന്നത്. ബാലന്‍സിംഗ് ബിനോയ് എന്നാണ് ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. സൈലന്‍റ് ലിസമ്മയായി ശാന്തി കൃഷ്ണയും മ്യൂട്ടഡ് ചാണ്ടിച്ചനായി രണ്‍ജി പണിക്കരും ഗോഡ്ഫാദര്‍ കുര്യച്ചനായി അശോകനും ആനിയമ്മയായ മാലാ പാര്‍വതിയും എത്തുന്നു. ഇവർ നിങ്ങളുടെ ചുറ്റും അല്ല നിങ്ങളുടെ ഉള്ളിൽ തന്നെ ഉള്ളവരാണെന്ന് അണിയറക്കാര്‍ പറയുന്നു.
കുടുംബജീവിതത്തെക്കുറിച്ചുള്ള പൊതു ധാരണകളും ഒരു സംതൃപ്‌ത കുടുംബം എന്ന ആശയവും വിവാഹമോചനത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ വിഷയമാകുന്നു. സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിന് കീഴിൽ മാത്യു ജോർജ് ആണ് നിര്‍മ്മാണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരീസ് ലഭ്യമാവും. ഫാമിലി കോമഡിയുടെയും ഹൃദയസ്പർശിയായ ഡ്രാമയുടെയും മികച്ച സംയോജനമാണ് മാസ്റ്റർപീസ് എന്ന് അണിയറക്കാര്‍ പറയുന്നു. എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു യഥാർത്ഥ ഫാമിലി എന്റർടെയ്‌നർ സ്വഭാവത്തിലുള്ളതാണ് ഈ സീരീസ് എന്നും.
ALSO READ : ഹിറ്റ് ആയോ 'ലിയോ'? ഹിറ്റ് ആവാന്‍ എത്ര രൂപ കളക്റ്റ് ചെയ്യണം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം