പ്രൊജക്ടറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ ഏറ്റവും വലിയ തീയേറ്ററായ അപ്സരയിൽ പ്രദർശനം മുടങ്ങിയത് ആരാധകരുടെ പ്രതിഷേധത്തിന് കാരണമായി.
കോഴിക്കോട്: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ സിനിമാ തീയേറ്ററുകൾ വീണ്ടും തുറന്നു. വിജയ് - വിജയ് സേതുപതി -ലോഗേഷ് കനകരാജ് ചിത്രം മാസ്റ്ററാണ് കേരളത്തിൽ ഇന്ന് റിലീസായ ചിത്രം. അതേസമയം പ്രൊജക്ടറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ ഏറ്റവും വലിയ തീയേറ്ററായ അപ്സരയിൽ പ്രദർശനം മുടങ്ങിയത് ആരാധകരുടെ പ്രതിഷേധത്തിന് കാരണമായി.
പുലർച്ചെയുള്ള സ്പെഷ്യൽ ഫാൻ ഷോ തുടങ്ങുന്നതിന് മുൻപാണ് ഇവിടെ പ്രൊജക്ടറിൽ പ്രശ്നം കണ്ടെത്തിയത്. രാവിലെ മുതലുള്ള ഷോയ്ക്കായി നൂറുകണക്കിന് വിജയ് ആരാധകർ തീയേറ്ററിൽ എത്തിയിരുന്നു. പ്രദർശം മണിക്കൂറുകൾ വൈകിയതോടെ ഇവർ പ്രതിഷേധമാരംഭിച്ചു. തുടർന്ന് കോഴിക്കോട് ടൌണ് പൊലീസ് സ്ഥലത്ത് എത്തി ആരാധകരെ പിരിച്ചു വിടുകയായിരുന്നു.
മറ്റൊരു പ്രൊജ്കടർ എത്തിച്ച് പ്രദർശനം തുടങ്ങാൻ ശ്രമം നടത്തുന്നുണ്ടെന്നും പത്തരയോടെ ഷോ ആരംഭിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും തീയേറ്റർ മാനേജ്മെൻ്റ് അറിയിച്ചു. അല്ലാത്ത പക്ഷം ഇന്നത്തെ മുഴുവൻ ഷോകളും ക്യാൻസൽ ചെയ്യേണ്ടി വരുമെന്നും തീയേറ്റർ ഉടമകൾ അറിയിച്ചു.
കോഴിക്കോട് നഗരത്തിലുള്ള ഗംഗാ തീയേറ്ററിലും ഇന്ന് പ്രദർശനത്തിനിടെ പ്രശ്നങ്ങളുണ്ടായി. ഇവിടെ പ്രദർശനം ആരംഭിച്ച ശേഷം ഇടയ്ക്ക് പ്രൊജക്ടർ തകരാറിലായതിനെ തുടർന്ന് ഷോ തടസ്സപ്പെടുകയായിരുന്നു. ഇതോടെ തീയേറ്ററിലുണ്ടായിരുന്ന ആരാധകർ പ്രതിഷേധിച്ചെങ്കിലും സാങ്കേതിക പ്രശ്നം പരിഹരിച്ച് ഷോ പുനരാരംഭിച്ചു. കൊവിഡിനെ തുടർന്ന് ദീർഘകാലം അടച്ചിട്ടതിനാൽ തീയേറ്ററുകളിൽ സാങ്കേതിക പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടായേക്കാമെന്ന് നേരത്തെ തന്നെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 13, 2021, 10:38 AM IST
Post your Comments