ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്റര്‍ ഇന്ന് തിയറ്ററിലെത്തി. ലോകേഷ് കനഗരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയുടെ ചിത്രങ്ങള്‍ റിലീസിനു മുന്നേ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ആദ്യ ഷോ തന്നെ കാണാൻ സിനിമയുടെ പ്രവര്‍ത്തകര്‍ എത്തിയതിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ ഇവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സംവിധായകൻ ലോകേഷ് കനഗരാജ് ഉള്‍പ്പടെയുള്ളവരാണ് ആദ്യ ദിനം തന്നെ എത്തിയത്.

കൊവിഡ് കാലമായതിനാല്‍ ഏറെക്കാലം പൂട്ടിയിട്ട തിയറ്ററുകള്‍ തുറന്നപ്പോള്‍ വിജയ് ചിത്രം തന്നെ എത്തിയതിനാല്‍ ആവേശത്തിലായി. പല തിയറ്ററുകളിലും ഫാൻസ് ഷോകളിലുണ്ടായിരുന്നു. ചെന്നൈയിലെ ഒരു പ്രമുഖ തിയറ്ററില്‍ സംവിധായകൻ ലോകേഷ് കനകരാജും സംഘവും ആരാധകര്‍ക്കൊപ്പം സിനിമ കാണാൻ എത്തി. സിനിമ കഴിഞ്ഞ് ആരാധകരോട് സംവദിക്കവേ ലോകേഷ് കനകരാജ് വികാരഭരിതനാകുകയും ചെയ്‍തു. ഒട്ടേറെ താരങ്ങള്‍ ഇവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. വിജയ് ചിത്രം തിയറ്ററിലെത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും.

സംവിധായകൻ ലോകേഷ് കനഗരാജിന് ഒപ്പം സംഗീത സംവിധായകൻ അനിരുദ്ധ് രവചന്ദെര്‍ നടൻമാരായ ശന്തനു, അര്‍ജുൻ ദാസ് എന്നിവരാണ് സിനിമ കാണാൻ എത്തിയത്.

മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.