'നെയ്‍മര്‍' എന്ന ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്ത്.

മാത്യു, നസ്ലെൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'നെയ്‍മര്‍' പ്രഖ്യാപനംതൊട്ടേ ശ്രദ്ധയാകര്‍ഷിച്ചതാണ്. സുധി മാഡിസണാണ് 'നെയ്‍മര്‍' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സുധി മാഡിസണിന്റേതാണ് ചിത്രത്തിന്റെ കഥയും. ചിത്രത്തിന്റെ മോഷൻ ടീസറിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ റിലീസായി.

മാത്യു, നസ്ലെൻ എന്നിവര്‍ക്ക് പുറമേ വിജയരാഘവൻ, ജോണി ആന്റണി തുടങ്ങിയവരും 'നെയ്‍മര്‍' എന്ന പുതിയ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷാൻ റഹ്‌മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ ഒൻപതു ഗാനങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയാണ്. ആരാധകര്‍ കാത്തിരിക്കുന്ന 'നെയ്‍മര്‍' എന്ന ചിത്രത്തിന്റെ ശബ്‍ദമിശ്രണം ദേശീയ പുരസ്‌കാര ജേതാവ് വിഷ്‍ണു ഗോവിന്ദാണ്.

'നെയ്‍മർ' എന്ന പേര് ഫുട്‌ബോളുമായി അടുത്തുനിൽക്കുന്നുണ്ടെങ്കിലും ഇതൊരു മുഴുനീള ഫുട്‌ബോൾ ചിത്രമല്ലെന്നാണ് സംവിധായകൻ സുധി മാഡിസണ്‍ തന്നെ പറഞ്ഞിട്ടുണ്ട്. മലയാളവും തമിഴും ഇടകലർന്ന കഥാ പശ്ചാത്തലത്തിൽ പ്രായ ദേശഭാഷ അതിർവരമ്പുകളില്ലാതെ ആർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായ 'നെയ്‍മര്‍' മാർച്ച് പകുതിയോടെ തിയറ്ററിൽ എത്തുന്നു. 'ഓപ്പറേഷൻ ജാവ'യ്ക്ക് ശേഷം പദ്‍മ ഉദയ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയമുണ്ട് നെയ്‍മറിന്. നൗഫൽ അബ്‌ദുള്ളയാണ് 'നെയ്‍മറി'ന്റെ ചിത്രസംയോജനം.

നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന ചിത്രമാണ് 'നെയ്‍മര്‍'. ഫീനിക്സ് പ്രഭുവാണ് ആക്ഷൻ കോറോയോഗ്രഫി. മഞ്ജുഷ രാധാകൃഷ്‍ണനാണ് 'നെയ്‍മര്‍' എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം നിര്‍വഹിക്കുന്നത്. മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ജിനു പി കെ, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രൻ, വിഫ്എക്സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് ജസ്റ്റിൻ ജെയിംസ് എന്നിവരുമാണ് 'നെയ്‍മര്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: 'പഠാൻ' റിലീസിന് റെക്കോര്‍ഡ് സ്ക്രീൻ കൗണ്ട്, കണക്കുകള്‍ ഇങ്ങനെ