മാത്യു തോമസാണ് ചിത്രത്തിലെ നായകൻ.

അരുണ്‍ ലാല്‍ രാമചന്ദ്രൻ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണ് സുഖമാണോ സുഖമാണ്. മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്‍നറിന്‍റെ നിർമ്മാണം ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യ മനോജ് എന്നിവരാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ഇപ്പോഴിതാ ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്‍ട്രീമിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സിനാണ്. ലൂസിഫര്‍ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാ​ഗ്രഹണം ടോബിന്‍ തോമസ്, എഡിറ്റിം​ഗ് അപ്പു ഭട്ടതിരി, മ്യൂസിക് നിപിന്‍ ബെസെന്റ്, കോ പ്രൊഡ്യൂസര്‍ ഗരിമ വോഹ്ര, അസ്സോസിയേറ്റ് പ്രൊഡ്യൂസര്‍ അര്‍ച്ചിത് ഗോയല്‍, ഹെഡ് ഓഫ് പ്രൊഡക്ഷന്‍സ് രാകേന്ത് പൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, സൗണ്ട് ഡിസൈന്‍ കിഷന്‍ സപ്ത, സൗണ്ട് മിക്‌സിം​ഗ് ഹരി പിഷാരടി, ആര്‍ട്ട് ഡയറക്റ്റര്‍ ബോബന്‍ കിഷോര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുഹൈല്‍ എം, വസ്ത്രാലങ്കാരം ഷിനു ഉഷസ്, മേക്കപ്പ് സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് ലിജു പ്രഭാകര്‍, കാസ്റ്റിം​ഗ് കാസ്റ്റ് മി പെര്‍ഫെക്റ്റ്, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ മാക്ഗുഫിന്‍, പി ആര്‍ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക