മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മീര നന്ദൻ.  ഗായികയായി ശ്രദ്ധ നേടിയ മീര നന്ദൻ പിന്നീടാണ് സിനിമയിലേക്കും എത്തിയത്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ഓണ്‍ലൈനില്‍ മീര നന്ദന്റെ ഫോട്ടോകള്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് മീര നന്ദൻ ഷെയര്‍ ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പുറത്തുപോകാൻ ആഗ്രഹിക്കുന്നതിന്റെയും അതേസമയം പുറത്തേക്കിറങ്ങാതെ സുരക്ഷിതരായി നില്‍ക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുമുള്ള അടിക്കുറിപ്പോടെയാണ് മീര നന്ദൻ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

തീര്‍ച്ചയായും എനിക്ക് കാറ്റ് മിസ്സ് ചെയ്യുന്നുണ്ട്. പുറംലോകത്തിന്റെ സൗന്ദര്യം മിസ് ചെയ്യുന്നുണ്ട്. പക്ഷേ നമുക്ക് ഒന്നായി നിന്ന് അകത്തിരുന്ന് പോരാടേണ്ടതുണ്ട്. കഠിനമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.  പക്ഷേ അത് കൂടുതല്‍ പ്രകാശമുള്ളതും മനോഹരവുമായ നാളേയ്‍ക്ക് വേണ്ടിയാണെന്നും മീര നന്ദൻ എഴുതിയിരിക്കുന്നു. മുടിയിഴകള്‍ കാറ്റില്‍ പറക്കുന്ന ഒരു ഫോട്ടോയാണ് മീര നന്ദൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.