ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീരനന്ദൻ. സിനിമയിൽ നിന്ന് തത്കാലം വിട്ടു നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീര. ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് മീര നന്ദൻ. ഇതിനൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാളിനെ കുറിച്ചുള്ള താരത്തിന്റെ കുറിപ്പാണ് വൈറലാകുന്നത്. 

ആറ് വർഷങ്ങൾക്ക് ശേഷമാണ് അമ്മയ്‌ക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതെന്ന് മീര ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. അമ്മയുമായുള്ള ചിത്രവും താരം പങ്കുവയ്ക്കുന്നു. '6 വർഷങ്ങൾക്കിപ്പുറം അമ്മയ്ക്കൊപ്പം എന്റെ പിറന്നാൾ..ഇന്ന് അമ്മയൊരുക്കിയ പിറന്നാൾ സദ്യയുണ്ണുമ്പോൾ മനസിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ മതിയാകുന്നില്ല..' എന്നാണ് മീര കുറിച്ചത്.