പ്രതിഫലമായി ലഭിച്ചതാകട്ടെ ഒരു ഫ്രിഡ്‍ജാണ്.

കോടിക്കിലുക്കത്തിലാണ് ഇന്ന് ഇന്ത്യൻ സിനിമ. പ്രതിഫലം മുൻനിര താരങ്ങള്‍ക്ക് മിക്കവര്‍ക്ക് കോടിക്കണക്കിലാണ് ലഭിക്കുന്നത്. എന്നാല്‍ പണ്ട് ഫ്രിഡ്‍ജ് ലഭിച്ച ഒരു താരം ഉണ്ട് ഇന്ത്യൻ സിനിമയില്‍. സച്ചിൻ പില്‍ഗൗങ്കറാണ് ആ താരം.

ഷോലെയില്‍ വേഷമിട്ടപ്പോഴായിരുന്നു സച്ചിൻ പില്‍ഗൗങ്കര്‍ക്ക് സിനിമയ്ക്ക് പ്രതിഫലമായി ഒരു ഫ്രിഡ്‍ജ് ലഭിച്ചത്. ഒരു കുട്ടിയായിട്ടായിരുന്നു സിനിമയില്‍ സച്ചിൻ കഥാപാത്രമായി എത്തിയത്. സച്ചിൻ ഏകദേശം അറുപത്തിയഞ്ചില്‍‌ അധികം സിനിമകളില്‍ ബാലനടനായി വേഷമിട്ടിട്ടുണ്ട്. ബോളിവുഡിന് പുറമേ മറാത്തി സിനിമയിലും ടെലിവിഷനിലും അദ്ദേഹം ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹം ഏകദേശം 50 സിനിമകള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. എഴുപതുകളില്‍ പുതിയ ഫ്രിഡ്‍ജ് എന്നത് ഒരു ആഢംബര വസ്‍തു ആയിരുന്നു. അതിനാലാണ് അങ്ങനെ പ്രതിഫലം സ്വീകരിച്ചത്. അന്ന് ഫ്രിഡ്‍ജ് പ്രതിഫലമായി ലഭിക്കുന്നത് വലിയ ഒരു ഡീലായിരുന്നു. അതിനാല്‍ അത് വിലപിടിപ്പുള്ള വസ്‍തുവായി താൻ സൂക്ഷിക്കാറുണ്ടെന്നും സച്ചിൻ അഭിമുഖത്തില്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ഷോലെ എക്കാലത്തെയും കള്‍ട്ട് ക്ലാസിക് ചിത്രവും ആണ്. ഏറ്റവും അധികം പ്രദര്‍ശിപ്പിച്ച ഇന്ത്യൻ സിനിമകളില്‍ ഒന്നുമാണ് ഷോലെ. രമേഷ് സിപ്പിയാണ് സംവിധാനം നിര്‍വഹിച്ചത്, രമേഷ് സിപ്പിയാണ് തിരക്കഥ എഴുതിയതും.

ഷോലെ പ്രദര്‍ശനത്തിന് എത്തിയത് 1975ലായിരുന്നു. ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, ഹേമ മാലിനി, അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഇഫ്‍തേഖര്‍, അംജദ് ഖാൻ, സത്യേന്ദ്ര കപൂര്‍, എ കെ ഹംഗല്‍, ജഗദീപ്, ലീല മിശ്ര, രാജ് കിഷോര്‍, അരവിന്ദ് ജോഷി, ശരദ് കുമാര്‍ തുടങ്ങിയവര്‍ വേഷമിട്ടു. വീരു എന്ന കഥാപാത്രമായിരുന്നു ധര്‍മേന്ദ്രയ്‍ക്ക്. അമിതാഭ് ബച്ചനാകട്ടേ ജയ്‍ദേവായിട്ടാണ് വേഷമിട്ടത്. രാഹുല്‍ ദേവ് വര്‍മയാണ് സംഗീതം.

Read More: ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ പോക്ക് എങ്ങോട്ട്?, അമ്പമ്പോ ശനിയാഴ്‍ച ഇരട്ടിയോളം കളക്ഷൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക