ആരാധകരുടെ ആവശ്യപ്രകാരം തന്റെ കുട്ടിക്കാല ഫോട്ടോയും മേഘ്‍ന രാജ് പങ്കുവെച്ചു.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്‍ന രാജ് (Meghna Raj). അന്യ ഭാഷക്കാരിയാണെങ്കിലും മേഘ്‍ന രാജിനോട് മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ ആളെന്ന പോലെ ഇഷ്‍ടമുണ്ട്. മേഘ്‍ന രാജിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യുന്നു. മേഘ്‍ന രാജ് തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ചതാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ഇൻസ്റ്റാഗ്രാമില്‍ ആരാധകരോട് സംസാരിക്കുകയായിരുന്നു മേഘ്‍ന രാജ്. ഇതുവരെ പുറത്തുവിടാത്ത ഒരു കുട്ടിക്കാല ഫോട്ടോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ക്യൂട്ടായ ഒരു ഫോട്ടോ മേഘ്‍ന രാജ് പങ്കുവയ്‍ക്കുകയും ചെയ്‍തു. നസ്രിയയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ അടക്കം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മേഘ്‍ന രാജ് പങ്കുവെച്ചിട്ടുണ്ട്. മകൻ റയാന്റെയും ഫോട്ടോ മേഘ്‍ന രാജ് പങ്കുവെച്ചു. ചിരഞ്‍ജീവി സര്‍ജയ്‍ക്കൊപ്പമുള്ള ഫോട്ടോയും മേഘ്‍ന രാജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.

'യക്ഷിയും ഞാനു'മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‍ന രാജ് മലയാളത്തില്‍ എത്തിയത്. 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ അഭിനയം മേഘ്‍നയ്‍ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹൻലാല്‍ നായകനായ ചിത്രം 'റെഡ് വൈനി'ല്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു. 'സീബ്രാ വര'കളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ചത്. മകനെ കാണാതെ മരിച്ച ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ ജന്മമായി റയാനെ കാണുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. മകൻ റയാന്റെ വിശേഷങ്ങള്‍ മേഘ്‍ന രാജ് പങ്കുവയ്‍ക്കാറുണ്ട്. മകനെ നല്ല രീതിയില്‍ വളര്‍ത്തുമെന്നും ചിരഞ്‍ജീവി സര്‍ജയ്‍ക്ക് അഭിമാനമാകുമെന്നുമാണ് മേഘ്‍ന രാജ് പറഞ്ഞിരുന്നത്.