ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബന്‍, മോളി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.
അർജുൻ അശോകൻ നായകനായെത്തുന്ന 'മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്' എന്ന ചിത്രത്തിന്റെ പോസ്റ്റർ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഓടിട്ട കെട്ടിടത്തിന്റെ ചുമരിൽ അർജുൻ അശോകന്റെ ചിത്രവും ഒപ്പം സംവിധായകന്റെയും മറ്റ് സഹപ്രവർത്തകരുടെയും വിവരങ്ങളും ഉൾപ്പെടുന്ന പോസ്റ്റർ ഇതിനോടകംതന്നെ പ്രേക്ഷക ശ്രദ്ധനേടിയിരിക്കുകയാണ്.
പരസ്യം പതിക്കരുതെന്ന് എഴുതിയ ചുമരിന് തൊട്ടുമുന്നിലായി ഒരു സൈക്കിളും നിർത്തിയിട്ടുണ്ട്. ചുമർ കാണുന്ന ആളുകൾക്ക് ഇതൊരു പുതിയ ചിത്രത്തിന്റെ പോസ്റ്റർ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. ചിത്രത്തിന് ആശംസകൾ നേർന്നാണ് ടൊവിനോ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബന്‍, മോളി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. കൈലാസ് മേനോന്‍ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
