ലണ്ടന്‍: മുന്‍ പോണ്‍താരം മിയ ഖലീഫ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലെ  വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നു. തന്‍റെ വസ്ത്രത്തിനുള്ളിലേക്ക് ജനം ചൂഴ്ന്ന് നോക്കുന്നത് പോലെയാണ് തോന്നുന്നത് അത് അത്യന്തം അപമാനം ഉണ്ടാക്കുന്നതാണെന്നും മിയ പറഞ്ഞു. ലോകം മാത്രമല്ല, എന്‍റെ കുടുംബവും എനിക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്നുമെല്ലാം ഞാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടുവെന്നും. പോണ്‍ വ്യവസായം വിട്ട ശേഷവും എന്റെ ഏകാന്തത തുടരുകയാണെന്നും മിയ പറയുന്നു.

ചില തെറ്റുകള്‍ പൊറുക്കാവുന്നതിലപ്പുറമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ കാലം മായ്ക്കാത്ത മുറിവുകളില്ല. കാര്യങ്ങളെല്ലാം നേരെയാകുമെന്നാണ് പ്രതീക്ഷ. ആരും പൂര്‍ണരല്ല. നഗ്‌നവീഡിയോ കണ്ട് അതാണ് യാഥാര്‍ത്ഥ്യമെന്ന് വിചാരിക്കുന്ന പുരുഷന്‍മാരുണ്ട്. തങ്ങളുടെ സ്ത്രീകളില്‍ നിന്നും ഇതാഗ്രഹിക്കുന്നു. എന്നാല്‍ ഇതല്ല വസ്തുതതയെന്നും മനസിലാക്കണം. പോണ്‍ വ്യവസായത്തിന്‍റെ ഭാഗമായിരിക്കെ താനേറെ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരുന്നു. 

പൊതുജനമധ്യത്തില്‍ ഇറങ്ങുമ്പോള്‍ ജനങ്ങള്‍ എന്റെ വസ്ത്രത്തിനുള്ളിലേക്ക് ചുഴിഞ്ഞുനോക്കുന്നതായി തനിക്ക് അനുഭവപ്പെട്ടതായും അത് എനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയെന്നും മിയ അഭിമുഖത്തില്‍ പറയുന്നു.തന്‍റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞതോടുകൂടി സമാന അനുഭവം നേരിട്ടവര്‍ തങ്ങള്‍ക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നു മിയയോട് പറഞ്ഞതായും വെളിപ്പെടുത്തുന്നു. 

2015ല്‍ കേവലം മൂന്നു മാസം മാത്രമാണ് പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതെങ്കിലും ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളായിരുന്നു മിയ. ആഗോള ഭീകരസംഘടനയായ ഐഎസിന്‍റെ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് നീലച്ചിത്ര മേഖല വിടാനുള്ള തീരുമാനം. അഡള്‍ട്ട് വെബ്സൈറ്റായ പോണ്‍ഹബിലെ ടോപ് റാങ്ക് നടിയായ മിയ ഖലീഫക്കെതിരെ മുസ്ലീം രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.