പൃഥ്വിരാജിന്റെ ഫോട്ടോയ്‍ക്ക് മിഥുൻ മാനുവല്‍ കമന്റ് ആണ് ചര്‍ച്ചയാകുന്നത്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള പൃഥ്വിരാജിന്റെ ഫോട്ടോയ്‍ക്ക് സംവിധായകൻ മിഥുൻ മാനുവല്‍ തോമസ് എഴുതിയ കമന്റ് ആണ് ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ ദിവസമാണ് ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോ പൃഥ്വിരാജ് പങ്കുവെച്ചത്. രാജൂന്റെ തോളും ചെരിഞ്ഞുവെന്നായിരുന്നു മിഥുൻ മാനുവലിന്റെ ഹിറ്റ്. മുല്ലപ്പൂമ്പൊടിയേറ്റും കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നതടക്കമുള്ള പഴഞ്ചൊല്ലുകളാണ് ഇതിന് മറുപടിയായിട്ടുള്ള കമന്റുകള്‍. എന്തായാലും പൃഥ്വിരാജിന്റെ ഫോട്ടോ മാത്രമല്ല മിഥുൻ മാനുവലിന്റെ കമന്റും ഹിറ്റായരിക്കുകയാണ്.
ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്.
കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
