'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യുടെ ട്രെയിലര്‍ കണ്ട് ചിരിയടക്കാനാകാതെ പ്രഭാസ്. 

അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രമാണ് 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യെന്ന ചിത്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതിനാലാണ്. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യുടെ ട്രെയിലര്‍ കണ്ട് നടൻ പ്രഭാസ് എഴുതിയ അഭിപ്രായമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യുടെ ട്രെയിലര്‍ കണ്ട് ചിരിയടക്കാനായില്ല എന്നാണ് പ്രഭാസ് എഴുതിയിരിക്കുന്നത്. ചിരിക്കും ഒരുപാട് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ അനുഷ്‍ക ഷെട്ടി മികച്ചതായിരിക്കും എന്നും പ്രഭാസ് അഭിപ്രായപ്പെടുന്നു. അനുഷ്‍ക ഷെട്ടിക്ക് പ്രതീക്ഷയുള്ള പുതിയ ചിത്രം സെപ്‍തംബര്‍ ഏഴിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചത്. ചിത്രത്തില്‍ നവീൻ പൊലിഷെട്ടിയാണ് നായകൻ. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' യുവി ക്രിയേഷൻസാണ് നിര്‍മിക്കുന്നത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാധൻ ആണ് സംഗീത സംവിധാനം.

അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'നിശബ്‍ദം' ആണ്. ഹേമന്ത് മധുകര്‍ ആണ് അനുഷ്‍കയുടെ ചിത്രം ഒരുക്കിയത്. 'സാക്ഷി' എന്ന കഥാപാത്രത്തെ 'നിശബ്‍ദമെന്ന' ചിത്രത്തില്‍ അവതരിപ്പിച്ച അനുഷ്‍ക ഷെട്ടിക്ക് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തില്‍ പ്രാധാന്യം ഉണ്ടായിരുന്നത്.

ഒരു ക്രിക്കറ്റ് താരമാണ് തന്റെ ക്രഷ് എന്ന് അനുഷ്‍ക ഷെട്ടി അടുത്തിടെ വെളിപ്പെടുത്തിയത് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനോട് തനിക്ക് ക്രഷ് ആയിരുന്നു എന്നാണ് അനുഷ്‍ക ഷെട്ടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. രാഹുല്‍ ദ്രാവിഡിനോട് പ്രണയം തോന്നിയിരുന്നുവെന്നാണ് താരം വ്യക്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്രഷ് തോന്നിയ കാര്യം അനുഷ്‍കയ്‍ക്ക് പുറമേ മുമ്പും മറ്റ് പല ചലച്ചിത്ര താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

Read More: ദേവ് മോഹന്റെ 'പരാക്രമം' തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക