ഭാര്യ ലക്ഷ്‍മിയെ കുറിച്ച് മിഥുൻ.

സോഷ്യൽ മീഡിയയിലെ പ്രിയ താര ദമ്പതികളാണ് മിഥുൻ രമേശും ലക്ഷ്‍മി മേനോനും. ഇവർ ഒരുമിച്ചുള്ള റീൽ വീഡിയോകൾ എപ്പോഴും ശ്രദ്ധനേടാറുണ്ട്. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് ഇവർ മിക്കപ്പോഴും കണ്ടന്റ് ആക്കാറുള്ളത്. ദുബായിൽ റേഡ‍ിയോ ജോക്കിയായ മിഥുൻ രമേശ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോ അവതാരകനായാണ് മിഥുൻ കൂടുതൽ ജനപ്രീതി നേ‌ടുന്നത്. സോഷ്യൽ മീഡയയിൽ മിഥുനേക്കാൾ പ്രശസ്ത ലക്ഷ്മിയാണ്. ഇപ്പോളിതാ ലക്ഷ്മിയെക്കുറിച്ച് മിഥുൻ ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്. വലിയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ കൂളായി നിൽക്കുന്ന വ്യക്തിയാണ് ലക്ഷ്മിയെന്നും ചെറിയ കാര്യങ്ങൾക്കാണ് ടെൻഷനടിക്കാറുള്ളതെന്നും മിഥുൻ പറയുന്നു.

''ലക്ഷ്മി ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഒരുപാട് സൈക്കോളജിക്കൽ ട്രോമകളിലൂടെ കടന്നുപോയ വ്യക്തിയാണ്. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. അതൊക്കെ മനസിലാക്കുന്നിടത്താണ് കാര്യം. നമുക്ക് ഇത് അറിയില്ലെങ്കിൽ വലിയൊരു പ്രശ്നത്തിലോട്ട് പോകാനുള്ള സാധ്യതയുണ്ട്. ബോധവത്കരണത്തിലാണ് കാര്യം. അതുള്ളതുകൊണ്ട് എന്താണ് സംഭവമെന്ന് എനിക്ക് മനസിലാകും. പക്ഷേ, വലിയ പ്രശ്നങ്ങളൊക്കെ വന്നപ്പോൾ ലക്ഷ്മി കൂളായി നിന്നിട്ടുണ്ട്. എനിക്ക് ബെൽസ് പാൾസി വന്നപ്പോൾ എന്നെ കൂളാക്കി നിർത്തിയതുപോലും ലക്ഷ്മിയാണ്. കൂടെ വന്നു നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു. വലിയ ടെൻഷനൊന്നും കാണിച്ചില്ല. ചിലപ്പോൾ കാണിക്കാത്തതായിരിക്കാം. ആ സമയത്ത് എനിക്കുവേണ്ടി തല മുണ്ഡനം ചെയ്ത് നേർച്ചയൊക്കെ നേർന്നിരുന്നു.

എന്നാല്‍, ഇന്നുച്ചക്ക് രണ്ടു മണിക്ക് ഇലക്ട്രീഷ്യൻ വീട്ടിൽ വരുമെന്ന് കേട്ടാൽ അതോർത്ത് ടെൻഷനാകും. ഒനിക്ക് ഒരു മണിക്ക് കിടന്ന് ഉറങ്ങണ്ടേ, ഞാനെങ്ങനെ ഉറങ്ങും, ഇതൊക്കെയായിരിക്കും ടെൻഷൻ'', എന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മിഥുൻ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക