മകൻ ലൂക്ക ജോസഫ് ഫിലിപ്പിനൊപ്പം ഓണം ആഘോഷിച്ച് മിയയും ഭര്‍ത്താവ് അശ്വിനും. 

മകൻ ലൂക്ക ജോസഫ് ഫിലിപ്പിനൊപ്പം ഓണം ആഘോഷിച്ച് നടി മിയ ജോര്‍ജ്. ലൂക്കയുടെ ആദ്യത്തെ ഓണമാണ്. മകനും ഭര്‍ത്താവിനും ഒപ്പമുള്ള ഫോട്ടോകള്‍ മിയ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മകൻ ലൂക്ക ജോസഫ് ഫിലിപ്പിനൊപ്പം ഓണക്കോടിയും ധരിച്ച് ആഘോഷിക്കുകയാണ് മിയയും ഭര്‍ത്താവ് അശ്വിനും.

View post on Instagram

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മിയയുടെയും അശ്വിന്റെയും വിവാഹം. എറണാകുളം സ്വദേശിയും വ്യവസായിയുമായ അശ്വിന്റെയും മിയയുടെയും വിവാഹചടങ്ങുകള്‍ എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു. മെയ് 30നായിരുന്നു മിയയുടെ അശ്വിന്റെയും വിവാഹനിശ്ചയം. 

പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്‍റെയും മിനിയുടെയും മകളാണ് മിയ.

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്‍ത ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് മിയ നായികയായത്.