നടിയും മോഡലുമായ പൂനം പാണ്ഡെയ്‍ക്ക് എതിരെ കേസ്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് പൂനം പാണ്ഡെയ്‍ക്ക് എതിരെ മുംബൈ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

പൂനം പാണ്ഡേയ്ക്കും സുഹൃത്ത് സാം അഹമ്മദ് ബോംബെയ്ക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‍തിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മുബൈ മറൈൻ ഡ്രൈവില്‍ കാറില്‍  ഡ്രൈവ് ചെയ്‍തതിന് ആണ് കേസ് എടുത്തിരിക്കുന്നത്. പുറത്തിറങ്ങാൻ കൃത്യമായ കാരണവും പൂനത്തിന് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. സെക്‌ഷൻ 269, 188 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.