രാഹുൽ രാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. 

ലയാള സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ(Mohanlal) ചിത്രമാണ് 'ആറാട്ട്' (Aaraattu movie). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ കൗതുകത്തോടും ആവേശത്തോടും ആരാധകർ ഏറ്റെടുക്കാറുണ്ട്. ട്രെയിലറിന് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

'ഒന്നാം കണ്ടം' എന്ന് തുടങ്ങുന്ന ഗാനം മിഥുൻ ജയരാജ്, രാജ്‌കുമാർ രാധാകൃഷ്ണൻ, ശ്വേതാ അശോക്, നാരായണി ഗോപൻ, യാസിൻ നിസാർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. രാഹുൽ രാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. ചിത്രം ഈ മാസം 18ന് തിയേറ്ററുകളിലെത്തും. മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിക്കുന്നത്. മോഹൻലാലിന്റെ മികച്ച ഡാൻസ് സ്റ്റെപ്പുകൾ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ഭൂരിഭാ​ഗം പേരും പങ്കുവയ്ക്കുന്നത്. 

ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉദയകൃഷ്‍ണയാണ്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. 

YouTube video player

ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.