മോഹൻലാല്‍ നായകനാകുന്ന സിനിമയില്‍ തൃഷ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുന്നു.

മലയാള സിനിമ ചരിത്രത്തിലെ വേറിട്ട ഒരു സിനിമയായിരുന്നു ദൃശ്യം. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം. ഇപ്പോഴം ദൃശ്യത്തെ കുറിച്ച് ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. മോഹൻലാല്‍ ദൃശ്യം പിന്നിട്ട് 100 കോടിയും അതിനപ്പുറവുമൊക്കെ സ്വന്തമാക്കി. ഇപ്പോഴിതാ മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് വാര്‍ത്ത.

ദൃശ്യം പോലായിരിക്കില്ല മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമ. അക്കാര്യം ജീത്തു ജോസഫ് തന്നെ പറയുന്നു. ഒരു മാസ് സിനിമയാണ് ജീത്തു ജോസഫ് ആലോചിക്കുന്നത്. മോഹൻലാലിന്റെ ഭാര്യയായി തൃഷ സിനിമയില്‍ അഭിനയിക്കുന്നു. ഒരു ആക്ഷൻ ത്രില്ലര്‍ റിയലിസ്റ്റിക് സ്വഭാവത്തില്‍ എടുക്കാനാണ് ആലോചിക്കുന്നത് എന്ന് ജീത്തു ജോസഫ് പറയുന്നു. വ്യത്യസ്‍ത രാജ്യങ്ങളിലായിരിക്കും ചിത്രീകരണം. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നുമാണ് വാര്‍ത്ത.