ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ ഡോ. അനിഷയുടെ വിവാഹനിശ്ചയ ചടങ്ങില്‍ ആശിര്‍വാദവുമായി മോഹന്‍ലാലും കുടുംബവും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച്  ഇന്നലെ നടന്ന ചടങ്ങില്‍ മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മകന്‍ പ്രണവും ഉണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ 50 പേരാണ് പങ്കെടുത്തത്.

 

പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്‍റിന്‍റെയും സിന്ധുവിന്‍റെയും മകന്‍ ഡോ. എമില്‍ വിന്‍സന്‍റ് ആണ് വരന്‍. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ് എമിലിന്‍റെ അമ്മ സിന്ധു. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. വര്‍ഷങ്ങളായി അടുപ്പമുള്ളവരാണ് ഇരുകുടുംബങ്ങളും. ഡിസംബറിലാണ് അനിഷയുടെയും എമിലിന്‍റെയും വിവാഹം.