മലയാളത്തിന്റെ  നിത്യ ഹരിത നായകനാണ് പ്രേം നസീര്‍. ഒരുകാലത്ത് മിക്ക മലയാള സിനിമകളിലും നായകനായി അഭിനയിച്ച നടൻ. ഇന്നും പ്രേം നസീറിന്റെ സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. പ്രേം നസീറിനൊപ്പം മലയാളത്തിന്റെ ഇന്നത്തെ പ്രിയനടൻമാരായ മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ട്. പ്രേം നസീറിന്റെ ഓര്‍മ്മദിനത്തില്‍ ആദരവുമായി എത്തിയിരിക്കുയാണ് മോഹൻലാലും മമ്മൂട്ടിയും.

പ്രേം നസീറിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍ത മോഹൻലാല്‍ എഴുതിയിരിക്കുന്നത് ഓര്‍മ്മപ്പൂക്കള്‍ എന്നാണ്. പ്രേം നസീറിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍ത് മമ്മൂട്ടിയും ഓര്‍മ്മപ്പൂക്കള്‍ എന്ന് എഴുതിയിരിക്കുന്നു. ആരാധകരും പ്രേംനസീറിന് ആദരവായി കമന്റുകളുമായി രംഗത്ത് എത്തി. പ്രേംനസീറിന്റെ മുപ്പത്തിയൊന്നാം ഓര്‍മ്മദിനമാണ് ഇന്ന്.